CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 32 Seconds Ago
Breaking Now

വിമാനയാത്രക്കിടെ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടതിനെ കുറിച്ച് നടന്‍ ആന്റണി വര്‍ഗീസ്

താനും സഹയാത്രികരുമടങ്ങുന്ന മറ്റൊരു വിമാനയാത്രക്കിടെ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട നടന്‍ ആന്റണി വര്‍ഗീസ് 'പെപ്പെ' തന്റെ അനുഭവം കുറിക്കുന്നു. പൈലറ്റ് ഉള്‍പ്പെടുന്ന ക്രൂ അംഗങ്ങളുടെ സമയോചിതമായ ഇടപെടല്‍ മൂലം നിരവധിപ്പേര്‍ക്ക് ജീവിതവും ജീവനും സുരക്ഷിതമായി. ആന്റണി പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം കുറിപ്പിന്റെ പരിഭാഷ:

'ഇന്നലെ സംഭവിച്ചതിന്റെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല. ഐ ആം ഗെയിമിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷം, ഹൈദരാബാദില്‍ നിന്ന് കൊച്ചിയിലേക്ക് പോകുന്ന ഇന്‍ഡിഗോ 6E 6707 വിമാനത്തിലായിരുന്നു ഞാന്‍. ഒരു പതിവ് വിമാനയാത്ര എങ്ങനെയോ സിനിമയില്‍ നിന്ന് നേരിട്ട് വന്നുവെന്ന പോലത്തെ ഒരനുഭവമായി മാറി.

കൊച്ചിയെത്താറായതും, കാലാവസ്ഥ മോശമായി. റണ്‍വേയില്‍ നിന്ന് ഏതാനും അടി ഉയരത്തില്‍ വച്ച് ആദ്യത്തെ ലാന്‍ഡിംഗ് ശ്രമം തടസ്സപ്പെട്ടു. രണ്ടാമത്തെ ശ്രമം കൂടുതല്‍ തീവ്രമായിരുന്നു. ഏതാണ്ട് താഴേക്ക് ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍, പൈലറ്റ് ഒരു നിമിഷം കൊണ്ട് മുകളിലേക്ക് പറക്കാനും ലാന്‍ഡ് ചെയ്യാതിരിക്കാനും തീരുമാനിച്ചു. റണ്‍വേയില്‍ പോലും തൊടാതെ അവര്‍ വിമാനം വീണ്ടും ആകാശത്തേക്കുയര്‍ത്തി. രോമാഞ്ചം.

അവിശ്വസനീയമായ ശാന്തതയോടും വ്യക്തതയോടും കൂടി, ഇന്ധനം നിറയ്ക്കുന്നതിനായി വനിതാ പൈലറ്റ് വിമാനം കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ടു. ക്യാബിനിലെ പിരിമുറുക്കം എത്രമാത്രമെന്ന് നിങ്ങള്‍ക്ക് മനസ്സിലായിക്കാണും. യാത്രികര്‍ പരിഭ്രാന്തരായി, വിറച്ചു. എന്നാല്‍ സ്ത്രീകള്‍ ഉള്‍പ്പെടുന്ന ജീവനക്കാര്‍ സാഹചര്യം കൈകാര്യം ചെയ്ത രീതി പ്രചോദനാത്മകമായിരുന്നു.

ഇന്ധനം നിറച്ച ശേഷം ഞങ്ങള്‍ വീണ്ടും പറന്നുയര്‍ന്നു. കൊച്ചിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ചക്രങ്ങള്‍ നിലത്തു തൊട്ടയുടനെ ക്യാബിന്‍ കരഘോഷത്താല്‍ നിറഞ്ഞു.

കോക്ക്പിറ്റിലെയും ക്യാബിനിലെയും അസാധാരണ വനിതകളുടെ പെട്ടെന്നുള്ള തീരുമാനങ്ങള്‍, കൃത്യത, പ്രൊഫഷണലിസം എന്നിവ ഒരു ഭയാനകമായ സാഹചര്യത്തെ ബഹുമാനത്തിന്റെയും നന്ദിയുടെയും നിമിഷമാക്കി മാറ്റി.

സമ്മര്‍ദ്ദത്തിന്‍ കീഴിലുള്ള യഥാര്‍ത്ഥ സൗന്ദര്യം എങ്ങനെയെന്ന് ഞങ്ങള്‍ക്ക് കാണിച്ചുതന്നതിന് നന്ദി.' ആന്റണി വര്‍ഗീസ് കുറിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.