CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
24 Minutes 43 Seconds Ago
Breaking Now

ശ്രീദേവിയുടെ മരണത്തില്‍ എന്തുകൊണ്ട് സഹോദരി ശ്രീലത നിശബ്ദയായി ?

സിനിമാ ലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു ശ്രീദേവിയുടെ മരണം. ശ്രീദേവിയുടെ മരണ ശേഷം ചില വിവാദങ്ങളും ഉയര്‍ന്നിരുന്നു. ഇതിനിടെ ശ്രീദേവിയുടെ സഹോദരിയുടെ വിചിത്രമായ നിശബ്ദത വലിയ വാര്‍ത്തയായിരുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ശ്രീദേവിയുടെ അവസാന നിമിഷങ്ങളില്‍ കൂടെ ഉണ്ടായിരുന്നവരില്‍ ഒരാളാണ് ശ്രീലത. എന്നിട്ടും ശ്രീദേവിയുടെ മരണത്തെ കുറിച്ചുള്ള അവരുടെ നിശബ്ദതയാണ് വാര്‍ത്തയാകുന്നത്. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കരുതെന്ന് ശ്രീലതയ്ക്ക് വ്യക്തമായ നിര്‍ദ്ദേശം ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ചെന്നൈയിലെ ശ്രീദേവിയുടെ ബംഗ്ലാവിന്റെ ഉടമസ്ഥാവകാശം ഇനി ശ്രീലതയ്ക്കും ഭര്‍ത്താവ് സതീശനുമായിരിക്കും കപൂര്‍ കുടുംബവുമായി അടുപ്പമുള്ളവര്‍ വെളിപ്പെടുത്തി. 1990 കളില്‍ വസ്തു തര്‍ക്കങ്ങളെ തുടര്‍ന്ന് ശ്രീദേവിയും ശ്രീലതയും തമ്മില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ 2013 ല്‍ വീണ്ടും ഇവര്‍ അടുക്കുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.