CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 24 Seconds Ago
Breaking Now

സ്ഥിരം നാല് പാട്ട് , നാല് സീന്‍ റോളുകള്‍ ഇങ്ങനെ ചെയ്യാന്‍ എനിക്ക് താല്‍പര്യമില്ല ; റിമ കല്ലിങ്കല്‍

സിനിമയെ കുറിച്ചായാലും ജീവിതത്തെ കുറിച്ചായാലും വ്യക്തമായ നിലപാടുള്ള താരമാണ് നടി റിമ കല്ലിങ്കല്‍. സിനിമ തിരഞ്ഞെടുക്കാന്‍ ഇനി ചില മാനദണ്ഡങ്ങള്‍ വയ്ക്കുകയാണ് താരം. റിമ പറയുന്നതിങ്ങനെ

തീവ്രമായ കഥാപാത്രങ്ങള്‍ ചെയ്യുന്നതിനാണ് താല്‍പര്യം. സ്ഥിരം നാല് പാട്ട് , നാല് സീന്‍ റോളുകള്‍ ഇങ്ങനെ ചെയ്യാന്‍ എനിക്ക് താല്‍പര്യമില്ല. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ശ്രമിക്കണം. റോളല്ല സ്‌റ്റോറിയായിരിക്കണം വലുത്. കോമഡി റോളുകള്‍ ചെയ്തപ്പോള്‍ അതൊരു വെല്ലുവിളിയായാണ് കണ്ടിരുന്നത്. പക്ഷേ എല്ലാവരും ആ രീതിയില്‍ എടുത്തില്ല, താരം പറയുന്നു.

സ്റ്റീരിയോടൈപ്പായി താന്‍ മാറിയെന്നും അതു തകര്‍ത്ത് പുറത്ത് വരാനാണ് ഇപ്പോള്‍ ആഭാസത്തിലൂടെ നടത്തുന്ന ശ്രമമെന്നും റിമ കൂട്ടിചേര്‍ത്തു. ആഭാസത്തിലെ 30 കഥാപാത്രങ്ങള്‍ക്കും സിനിമയുടെ കഥയില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കാനുണ്ട്, റിമ പറഞ്ഞു.

സിനിമയില്‍ 90 ശതമാനവും പുരുഷന്മാരാണെന്നും അതുകൊണ്ടു തന്നെ സ്ത്രീകളുടെ വികാരത്തേയും സംഘര്‍ഷങ്ങളേയും അവര്‍ മനസിലാക്കുമെന്ന് പ്രതീക്ഷിക്കരുതെന്നും റിമ വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.