CURRENCY RATE -
1 GBP :
103.14 INR
1 EUR :
87.03 INR
1 USD :
75.04 INR
Last Updated :
13 Hours 12 Minutes 11 Seconds Ago
Breaking Now

റോയല്‍ ചലഞ്ചേഴ്‌സ് മുംബൈ ഇന്ത്യന്‍സ് പോരാട്ടം ഇന്ന്

ഐപിഎല്ലില്‍ ഇന്ന് ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. ബാഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം.

താരപ്രഭയിലും മുന്‍കാലപ്രകടനങ്ങളിലും ഏകദേശം ഒപ്പത്തിനൊപ്പം നില്‍ക്കുന്ന ടീമുകളാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂരും മുംബൈ ഇന്ത്യന്‍സും. അതുകൊണ്ട് തന്നെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ പ്രവചനങ്ങള്‍ അസാധ്യം.

പുതിയ നായകന്‍മാരുടെ കീഴില്‍ പുത്തന്‍ സന്നാഹങ്ങളുമായാണ് ഇരുടീമുകളും ആറാം സീസണില്‍ എത്തുന്നത്. ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ നായകനായ വിരാട് കോഹ് ലി ബാഗ്ളൂരിന്റെ കടിഞ്ഞാണ്‍ ഏറ്റെടുക്കുമ്പോള്‍ പ്രതീക്ഷകളത്രെയും ക്രിസ് ഗെയിലും ദില്‍ഷനും നയിക്കുന്ന ബാറ്റിംഗിലാണ്. ഫോമിലുള്ള ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ എബിഡി വില്ല്യേഴ്‌സ് ആദ്യമത്സരങ്ങളില്‍ മത്സരിക്കാത്തത് തിരിച്ചടിയായേക്കും. കഴിഞ്ഞ സീസണില്‍ നിറം മങ്ങിപ്പോയ ബോളിംഗിന് ശക്തി പകരാന്‍ രവി രാംപാലും ആര്‍ പി സിംഗും ക്രിസ്റ്റ്യനും അടങ്ങുന്ന നിര ഇക്കുറി ഉണ്ട്.

എന്നാല്‍ സഹീര്‍ ഖാന്റേയും അനില്‍ കുബ്ലെയുടേയും അഭാവത്തില്‍ എത്രമേല്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകും എന്നത്  സംശയമാണ്.

മികച്ച ബാറ്റിംഗ് നിരയാണ് റിക്കി പോണ്ടിംഗ് നയിക്കുന്ന മുംബൈ ഇന്ത്യന്‍സിന്റെ ശക്തി. സച്ചിനും പോണ്ടിംഗും ഒരേ മനസ്സോടെ കളിക്കാന്‍ ഇറങ്ങുമ്പോള്‍ ആരാധകര്‍ക്കും അപൂര്‍വ്വ കാഴ്ച്ചയാകും. പരിക്കു മൂലം ബോളര്‍ ലസിത് മലിംഗ കളിക്കാത്തത് മുംബൈക്ക് തിരിച്ചടിയാണ്. അമ്പാടി റായിഡും രോഹിത് ശര്‍മ്മ, ദിനേശ് കാര്‍ത്തിക് തുടങ്ങിയ ഇന്ത്യന്‍ താരങ്ങളും ഗ്ലെന്‍ മാക്‌സന്‍, കിരോണ്‍ പൊളാര്‍ഡ്, ഡൈ്വന്‍ സ്മിത്ത് തുടങ്ങിയ വിദേശ താരങ്ങളും മുംബൈ ഇന്ത്യന്‍സിന് മുതല്‍കൂട്ടാകും.

 

ഹോംഗ്രൗണ്ടിന്റെ ആനുകൂല്യം മുതലാക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ശ്രമിക്കുമ്പോള്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ മികച്ച റെക്കോര്‍ഡിലാണ് മുംബൈയുടെ പ്രതീക്ഷ.

 

 




കൂടുതല്‍വാര്‍ത്തകള്‍.