മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന്റെ 30ാം വിവാഹ വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. തെന്നിന്ത്യന്‍ ചലച്ചിത്ര നിര്‍മ്മാതാവായിരുന്ന ബാലാജിയുടെ മകള്‍ സുചിത്രയുമായി 1988 ഏപ്രില്‍ 18നായിരുന്നു വിവാഹം. ഇരുവരും ചേര്‍ന്ന് ആഘോഷമാക്കിയപ്പോള്‍ ഒപ്പം പ്രണവും ഉണ്ടായിരുന്നു.
സുഹൃത്തും സംവിധായകനുമായ പ്രയദര്‍ശന്‍ ആശംസകള്‍ നേര്‍ത്ത് പരിപാടിയുടെ ഭാഗമായി. അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം കേക്ക് മുറിച്ച് ഷാംപെയ്ന്‍ പൊട്ടിച്ചുമാണ് മോഹന്‍ലാലും സുചിത്രയും വിവാഹ വാര്‍ഷികം ആഘോഷിച്ചത്.