മലയാള സിനിമാ താരങ്ങള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരങ്ങളേ ഉണ്ടാകാറുള്ളൂ. ഇപ്പോഴിതാ താരരാജാക്കന്മാര്‍ മരയ്ക്കാറായി മത്സരിക്കും. മോഹന്‍ലാലും മമ്മൂട്ടിയും മരയ്ക്കാറാകുന്നത് ആരാധകരിലും ആവേശമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം മരയ്ക്കാര്‍ അറബികടലിന്റെ സിംഹം എന്ന പേരില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ പുതിയ ചിത്രം പ്രഖ്യാപിച്ചു. ഇതിനിടെ മമ്മൂട്ടിയെ മരയ്ക്കാറാക്കുന്ന പ്രൊജക്ട് ഉപേക്ഷിച്ചെന്ന വാര്‍ത്ത പരന്നു. എന്നാല്‍ മമ്മൂട്ടി കുഞ്ഞാലിമരയ്ക്കാറാകുമെന്ന് നിര്‍മ്മാതാവ് ഷാജി നടേശന്‍ തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു.
ടിപി രാജീവന്‍, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് ശിവനാണ്. ആഗസ്റ്റ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുക.
നൂറു കോടി ബജറ്റിലാണ് മോഹന്‍ലാലിന്റെ കുഞ്ഞാലി മരയ്ക്കാറെത്തുക. തങ്ങളുടെ സ്വപ്ന പ്രൊജക്ടെന്നാണ് പ്രിയദര്‍ശന്‍ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത് .