ആര്യയുടെ വധുവിനെ തേടിയുള്ള റിയാലിറ്റി ഷോ ഏറെ വിവാദമായിരുന്നു. ഇതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല.തന്റെ ട്വിറ്റര്‍ പേജിലൂടെ ആരാധകരോട് മാപ്പപേക്ഷയുമായി എങ്കവീട്ടു മാപ്പിളൈ പരിപാടിയുടെ അവതാരകയായ സംഗീത. ആര്യയുടെ തീരുമാനം തങ്ങളുടെ വിശ്വാസ്യതയാണ് നഷ്ടപ്പെടുത്തിയതെന്നും എങ്ക വീട്ടു മാപ്പിളൈയുടെ ആരാധകരോട് മാപ്പപേക്ഷിക്കുന്നുവെന്നും സംഗീത പറയുന്നു.
'എങ്ക വീട്ടു മാപ്പിളൈയുടെ എല്ലാ പ്രേക്ഷകരോടും നിങ്ങള്‍ ചതിക്കപ്പെട്ടു എന്ന് തോന്നിയിട്ടുണ്ടെങ്കില്‍ ഞാന്‍ ആത്മാര്‍ഥമായി മാപ്പപേക്ഷിക്കുന്നു. എനിക്കുറപ്പാണ് ഇതെല്ലാവര്‍ക്കും ഒരു ഷോക്കായിരിക്കും. ആര്യയുടെ ഒറ്റ തീരുമാനം കൊണ്ട് ഞങ്ങളുടെ വിശ്വാസ്യത നഷ്ടമായെങ്കിലും ഞങ്ങളുടെ ഉദ്ദേശം ആരെയും ചതിക്കുകയായിരുന്നില്ല.
പിന്നെ ആങ്കറിങ്ങും ജോലിയും ഉപേക്ഷിക്കാന്‍ എനിക്ക് താക്കീത് തന്നവരോട് നിങ്ങള്‍ നിങ്ങളുടെ മേല്‍വിലാസവും ഫോണ്‍ നമ്പറും എനിക്കയച്ചു തരിക. ഞാന്‍ എന്റെ മാസം തോറുമുള്ള ബില്ലുകള്‍ നിങ്ങള്‍ക്കയച്ചു തരുന്നതായിരിക്കും. നിങ്ങള്‍ അടച്ചോളു..ഞാന്‍ എന്റെ ഭാഗം വ്യക്തമാക്കിയിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. വേറെയും ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ടെന്ന് അറിയാം. പക്ഷേ നമുക്കൊരു ജീവിതമുണ്ട് സുഹൃത്തുക്കളെ. നിങ്ങള്‍ക്കത് മടുത്ത് തുടങ്ങിയെങ്കില്‍ ആര്യയുടെ വ്യക്തിപരമായ തീരുമാനത്തെ ചികഞ്ഞ് പരിശോധിക്കാതെ അതിലും മികച്ചതായി സമൂഹത്തില്‍ വേറെയും കാര്യങ്ങളുണ്ട് പരിശോധിക്കാന്‍'സംഗീത ട്വിറ്ററില്‍ കുറിച്ചു.