സിനിമയിലേക്ക് മടങ്ങിവരവിലാണ് അഭിഷേക് ബച്ചന്‍. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന മന്‍മര്‍സിയന്‍ എന്ന ചിത്രത്തിലാണ് അഭിഷേക് തിരിച്ചുവരുന്നത്. തപ്‌സിയാണ് നായിക. സിനിമയില്‍ ഇടവേളയെടുത്തപ്പോള്‍ ഭാര്യ ഐശ്വര്യ പൂര്‍ണ്ണ പിന്തുണ നല്‍കിയെന്ന് അഭിഷേക് പറയുന്നു.
ചെയ്തുകൊണ്ടിരിക്കുന്ന സിനിമയില്‍ നിന്ന് മാറ്റം വേണമെന്ന് പറഞ്ഞു. അങ്ങനെ ഒരു സിനിമ കിട്ടാന്‍ രണ്ടുവര്‍ഷം വേണം. ഞാന്‍ ഇടവേളയെടുക്കുകയാണെന്ന് കുടുംബത്തോട് പറഞ്ഞിരുന്നു . അവര്‍ പിന്തുണച്ചു. അച്ഛനും അമ്മയ്ക്കും ആശങ്കയുണ്ടായിരുന്നു. പക്ഷെ ഭാര്യ ആശങ്ക കാണിച്ചില്ല. ഞാന്‍ കുടുംബവുമായി എല്ലാം ചര്‍ച്ച ചെയ്യുമായിരുന്നു. അവര്‍ക്ക് അത് അറിയാമായിരുന്നു. ശരിയായ രീതിയില്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ സിനിമയില്‍ ഇടവേളയെടുത്തത് നന്നായെന്ന് അഭിഷേക് പറയുന്നു.