ചിലപ്പോള്‍ ചില ഡ്രസുകള്‍ താരങ്ങള്‍ക്ക് തലവേദനയാകാറുണ്ട്. സ്വര ഭാസ്‌കറാണ് ഇങ്ങനെ ബുദ്ധിമുട്ടിയത്. വീരേ ഡി വെഡ്ഡിങ് എന്ന ചിത്രത്തിന്റെ പ്രചരണ ചടങ്ങ് ചര്‍ച്ചയായത് സ്വരയുടെ ഡ്രസിന്റെ പേരിലായിരുന്നു. കരീന കപൂര്‍, സോനം കപൂര്‍, സ്വര ഭാസ്‌കര്‍ എന്നിവര്‍ ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് വീരേ ഡി വെഡ്ഡിങ്.
പ്രചരണ ചടങ്ങില്‍ കോട്ടഡ് സ്യൂട്ടിലാണ് സ്വര എത്തിയത്. പരിപാടി തുടങ്ങും മുമ്പ് വേദിയിലുണ്ടായിരുന്ന സഹതാരം ശിഖ സ്വരയോട് കഴുത്തൊന്ന് നേരെയിടൂ എന്നുപറഞ്ഞു. പരിപാടിയില്‍ ഉടനീളം കഴുത്ത് ശ്രദ്ധിക്കാനെ സ്വരയ്ക്ക് സമയം ഉണ്ടായിരുന്നുള്ളൂ. കോട്ടഡ് സ്യൂട്ടില്‍ അസ്വസ്ഥയായിരുന്നു താരം.
ഫാഷന്റെ പേരില്‍ ആത്മവിശ്വാസമില്ലാത്ത വസ്ത്രം ധരിക്കണോ എന്നാണ് സോഷ്യല്‍മീഡിയ ചോദിക്കുന്നത്. കോട്ട് സ്യൂട്ട് എന്തായാലും സ്വരയ്ക്ക് പണി നല്‍കിയെന്ന് ചുരുക്കം.