ഒരു ചിത്രം പങ്കുവച്ചതിന് 35 കാരിയായ പ്രിയങ്ക ഇന്‍സ്റ്റ്ഗ്രാമില്‍ നിന്ന് കേട്ടത് ഗോസിപ്പുകളുടെ പ്രവാഹം. പ്രിയങ്കയുടെ കൈത്തണ്ടയിലെ ആഭരണമാണ് ചര്‍ച്ചയായത്. വിവാഹിതരായ സ്ത്രീകള്‍ ധരിക്കുന്ന മംഗള്‍സൂത്രയാണോ എതെന്നാണ് പലരും സംശയം പ്രകടിപ്പിച്ചത്. രഹസ്യമായി താരം വിവാഹം കഴിച്ചെന്നും വാര്‍ത്ത പരത്തി.
ഒടുവില്‍ താരം തന്നെ മറുപടിയുമായി എത്തി. ഊഹാപോഹങ്ങള്‍ക്ക് മറുപടി നല്‍കി. ഊഹാപോഹങ്ങളുടേ അങ്ങേയറ്റമായി ഇതെന്നും കണ്ണേറ് തടയാന്‍ വേണ്ടി ധരിച്ച ബ്രേസ്ലറ്റ് ആണ് ഇതെന്നും പ്രിയങ്ക പറഞ്ഞു. താന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ ഉറപ്പായും അത് പറഞ്ഞിരിക്കുമെന്നും ഒരിക്കലും രഹസ്യമായി വയ്ക്കില്ലെന്നും താരം പറഞ്ഞു. ബ്രേസ്ലറ്റിന്റെ കോസ് അപ് ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ മറുപടി .