CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 10 Minutes 57 Seconds Ago
Breaking Now

മുബാറകിന്റെ പുനര്‍വിചാരണ ഇന്ന് തുടങ്ങും

മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡണ്ട് ഹുസ്നി മുബാറകിന്റെയും കൂട്ടാളികളുടെയും പുനര്‍വിചാരണ ഇന്ന് തുടങ്ങും.

 മുബാറക് ഭരണകൂടത്തെ പുറത്താക്കിയ 18 ദിന പ്രക്ഷോഭത്തില്‍ പങ്കെടുത്ത 800ലധികം പേരെ കൊലപ്പെടുത്തിയ കേസിലാണ് പുനര്‍വിചാരണ. ആദ്യവിചാരണയില്‍ മുബാറകിനെയും മുന്‍ഭരണകൂടത്തിലെ ആഭ്യന്തര മന്ത്രിയായിരുന്ന ഹബീബ് അല്‍ അദ്ലിയെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു .ഈജിപ്തിലെ ഉന്നതാധികാര കോടതി കഴിഞ്ഞ ജനുവരിയിലാണ് കേസില്‍ പുനര്‍വിചാരണക്ക് ഉത്തരവിട്ടത്. ആദ്യവിചാരണയില്‍ ഹാജരാക്കിയ തെളിവുകള്‍ ദുര്‍ബലങ്ങളാണെന്ന പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം അംഗീകരിച്ച കോടതി പുനര്‍വിചാരണക്ക് ഉത്തരവിടുകയായിരുന്നു. മുബാറകിന് വധശിക്ഷയില്‍ കുറഞ്ഞ ഒന്നും നല്‍കരുതെന്നാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ആവശ്യം. എന്നാല്‍ പുനര്‍വിചാരണയില്‍ ആദ്യവിധിയിലെ ശിക്ഷയില്‍ കവിഞ്ഞ് ശിക്ഷ വിധിക്കാന്‍ ഈജിപ്ഷ്യന്‍ നിയമം അനുവദിക്കുന്നില്ല.




കൂടുതല്‍വാര്‍ത്തകള്‍.