CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 30 Minutes 43 Seconds Ago
Breaking Now

റോഡുകള്‍ ഹേമമാലിനിയുടെ കവിള്‍ പോലെയാക്കുമെന്ന്; മന്ത്രിയെ പുറത്താക്കി

റോഡു വികസനത്തെ ബോളിവുഡ് താരങ്ങളുടെ കവിളിനോട് ഉപമിച്ച ഉത്തര്‍പ്രദേശ് മന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി.

ഹേമമാലിനിയുടെയും മാധുരി ദീക്ഷിതിന്റെും കവിളുകള്‍ പോലെയുള്ള റോഡുകള്‍ ജില്ലയില്‍ നിര്‍മിക്കുമെന്ന് പറഞ്ഞ ഖാദി, ഗ്രാമദ്യോഗ് വകുപ്പ് മന്ത്രി രാജ റാം പാണ്ഡെയെയാണ് മന്ത്രിസഭയില്‍ നിന്നു പുറത്താക്കിയത്. വെള്ളിയാഴ്ച പ്രതാപ്ഖഡിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്താണ് രാജ റാം ഇങ്ങനെയെരു പരാമര്‍ശം നടത്തിയത്.

മന്ത്രിയുടെ പരാമര്‍ശം സംസഥാനത്ത് രാഷ്ര്ടീയ സാമൂഹിക മേഖലയില്‍ കടുത്ത വിമര്‍ശത്തിനു വഴിവെച്ചിരുന്നു. തുടര്‍ന്ന്, ഗവര്‍ണര്‍ ബി.എല്‍ ജോഷിയുമായി ചര്‍ച്ച നടത്തിയ ശേഷം മുഖ്യമന്ത്രി അഖിലേഷ് യാദവാണ് മന്ത്രിയെ പുറത്താക്കാന്‍ തീരുമാനിച്ചത്. ഉത്തരവാദപ്പെട്ട ഒരു പദവിയിലിരിക്കുന്ന വ്യക്തി ഇത്തരം പരാമര്‍ശം നടത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പി വക്താവ് വിജയ് ബഹദൂര്‍ പതക് അഭിപ്രായപ്പെട്ടു.

നേരത്തെ സുല്‍ത്താന്‍പൂര്‍ ജില്ലയുടെ ചുമതലയുണ്ടായിരുന്നപ്പോള്‍ ജില്ല കലക്ടര്‍ പദവിയില്‍ ഒരു സുന്ദരി ഉണ്ടായിരുന്നത് തന്റൊഗ്യമാണെന്ന് രാജ റാം പറഞ്ഞത് വന്‍ വിവാദമായിരുന്നു. എന്നിരുന്നാലും ഇതാദ്യമായാണ് രാജ റാമിനെതിരെ നടപടിയുണ്ടാവുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.