CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 55 Minutes 51 Seconds Ago
Breaking Now

ഇടപ്പള്ളിയില്‍ മേല്‍പ്പാലം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുമതി

കൊച്ചി ഇടപ്പള്ളി ജങ്ഷനില്‍ മേല്‍പ്പാലം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഇടപ്പള്ളി ജങ്ഷനിലെ രൂക്ഷമായ ഗതാഗത കുരുക്ക് പരിഹരിക്കാനായിട്ടാണ് റോഡ് ഫണ്ട് ബോര്‍ഡിന്റെ പണം ഉപയോഗിച്ച് 180 കോടി രൂപ ചെലവില്‍ മേല്‍പ്പാലം നിര്‍മ്മിക്കുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതേസമയം മേല്‍പ്പാലത്തില്‍ ടോള്‍ പിരിവ് ഏര്‍പ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. 

അബ്കാരി ഭേദഗതി ഓര്‍ഡിനന്‍സ്, മുനിസിപ്പാലിറ്റി ഭേദഗതി ഓര്‍ഡിനന്‍സ്, തിരുവിതാംകൂര്‍ കൊച്ചി ഹിന്ദു ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഭേദഗതി ഓര്‍ഡിനന്‍സ്, മദ്രാസ് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റി എന്‍ഡോവ്‌മെന്റ് ഭേദഗതി ഓര്‍ഡിനന്‍സ്, സംസ്ഥാന യുവജന കമ്മീഷന്‍ ഓര്‍ഡിനന്‍സ് എന്നിങ്ങനെ നിയമസഭയില്‍ പാസാകാത്ത ഓര്‍ഡിനന്‍സുകളില്‍ വീണ്ടും വിജ്ഞാപനം ഇറക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഇന്ദിര ആവാസ് യോജന, ഇഎംഎസ് ഭവന പദ്ധതി എന്നീ വായ്പ പദ്ധതികളുടെ പലിശ 11.25 % മായി ഉയര്‍ത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. ഇതിന് വേണ്ടി വരുന്ന പലിശയുടെ അധിക ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും.

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.