CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 7 Minutes 41 Seconds Ago
Breaking Now

കേരളത്തെ 'വിളപ്പിൽശാല'യാക്കാൻ ഇലക്‌ട്രോണിക് മാലിന്യം

ആപത്തിൽ അകപ്പെടും വരെയും അലംഭാവം പുലർത്തുന്ന കേരളത്തിൽ പുതിയ ഭീഷണിയായി മാറുകയാണ് വൻതോതിൽ വർദ്ധിച്ചുവരുന്ന ഇലക്ട്രോണിക് മാലിന്യങ്ങൾ

ഇലക്‌ട്രോണിക് ഉപകരണങ്ങൾക്ക് നിശ്ചിത ആയുസ്സേയുള്ളൂ. ഉപയോഗശ്യൂന്യമായാൽ ഉപേക്ഷിക്കേണ്ടി വരും. ഉപേക്ഷിക്കപ്പെടുന്ന കംപ്യൂട്ടറുകളും ടെലിവിഷൻ സെറ്റുകളും സെൽഫോണുകളും മുതൽ ചില ചൈനീസ് കളിപ്പാട്ടങ്ങൾ വരെയാണ് ഭീഷണി. ഒരു വർഷം ഏതാണ്ട് 30,000 ടൺ ഇ-വേസ്റ്റ് കേരളത്തിൽ ഉപേക്ഷിക്കപ്പെടുന്നുവെന്നാണ് അത്ര കൃത്യമല്ലാത്ത ഒരു കണക്ക്. പാതിയോളം ആക്രി കച്ചവടക്കാർ വാങ്ങും. ബാക്കി മറ്റ് ഖരമാലിന്യങ്ങളോടൊപ്പം കുമിഞ്ഞുകൂടുകയാണ്. ആക്രി വിലയ്ക്കു കൊണ്ടുപോകുന്ന ഇ- വേസ്റ്റുകളാകട്ടെ,ചിലപ്പോൾ വേഷംമാറി അല്പായുസ്സുകളായ പുതിയ ഉല്പന്നങ്ങളായി തിരിച്ചെത്തുന്നു.

പരിസ്ഥിതിക്കു മാത്രമല്ല ആരോഗ്യത്തിനും ഹാനികരമാണ് ഇ-വേസ്റ്റ്. വെയിലേറ്റ് വേർപെടുകയും മഴയേറ്റ് മണ്ണിൽ കലരുകയും ചെയ്യുന്ന പല മാരക രാസസംയുക്തങ്ങളും ഇ-വേസ്റ്റിലുണ്ട്. ഇതാണ് ആരോഗ്യത്തിന് വെല്ലുവിളി. ത്വക് രോഗം മുതൽ കാൻസർ വരെ പിടിപെടാം.

ശാസ്ത്രസാങ്കേതിക വിപ്ളവത്തിന്റെ വിസർജ്യമായ ഇ-വേസ്റ്റ് ഉയർത്തുന്ന ഭീഷണി നേരിടാൻ സംസ്ഥാനത്ത് ഇനിയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇ-വേസ്റ്റ് സംഭരണം തദ്ദേശസ്ഥാപനങ്ങൾ വഴി നടത്തുമെന്ന് മന്ത്രി ഡോ. എം. കെ. മുനീർ നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, തദ്ദേശസ്ഥാപനങ്ങൾ ഇ- വേസ്റ്റ് എങ്ങനെ സംഭരിക്കുമെന്നോ സംഭരിച്ചാൽ തന്നെ എന്തു ചെയ്യുമെന്നോ ഇനി വേണം വ്യക്തമാകാൻ. മലിനീകരണ നിയന്ത്രണബോർഡിന്റെ അനുമതിയോടെ കഞ്ചിക്കോട്ട് പ്രവർത്തിക്കുന്ന ഒരു സ്ഥാപനം മുഖേന ഇ- വേസ്റ്റ് ശേഖരിച്ച് നീക്കം ചെയ്യാനുള്ള തീരുമാനവും ഫലപ്രാപ്തിയിലെത്തിയിട്ടില്ല. ഇ- വേസ്റ്റ് ശേഖരിച്ച് ബാംഗ്ളൂരിലെ 'ഇ-പരിസര' എന്ന സംസ്കരണ സ്ഥാപനത്തിന് കൈമാറാനായിരുന്നു തീരുമാനം.

ഇ-വേസ്റ്റ് സൃഷ്ടിക്കുന്ന ഭീഷണി നേരിടാൻ സർക്കാർ തന്നെ ഫലപ്രദമായ സംവിധാനം ഏർപ്പെടുത്തണമെന്നാണ് ആവശ്യം. ഹാനികരമാകാത്ത വിധം ഇ-വേസ്റ്റ് നശിപ്പിക്കുക ഒട്ടും എളുപ്പമല്ല. ഇ-വേസ്റ്റ് സംഭരിച്ച് ,ശാസ്ത്രീയമായി റീസൈക്ലിംഗ് നടത്തുന്ന സ്ഥാപനങ്ങളിൽ എത്തിക്കുകയാണ് വേണ്ടത്.




കൂടുതല്‍വാര്‍ത്തകള്‍.