CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 58 Minutes 14 Seconds Ago
Breaking Now

ട്രൈബര്‍ ആഗസ്റ്റ് 28ന് ഇന്ത്യയിലെത്തും; ബുക്കിംഗ് ആരംഭിച്ച് റിനോള്‍ട്ട്

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റിനോള്‍ട്ടിന്റെ പുതിയ കോംപാക്ട് മള്‍ട്ടിപര്‍പ്പസ് വെഹിക്കിള്‍ ട്രൈബര്‍ ആഗസ്റ്റ് 28ന് ഇന്ത്യയിലെത്തും. ഇതനി മുന്നോടിയായി റിനോള്‍ട്ട് വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 11000 രൂപ നല്‍കി ഓണ്‍ലൈനായും, ഡീലര്‍ഷിപ്പ് വഴിയും ബുക്കിംഗ് നല്‍കാം. 

ട്രൈബറിന്റെ ആദ്യ ബാച്ച് രാജ്യത്തെ 350 ഡീലര്‍ഷിപ്പുകളില്‍ എത്തിച്ചുവരികയാണെന്ന് കമ്പനി വ്യക്തമാക്കി. 7 സീറ്റര്‍ എംപിവിയായ ട്രൈബര്‍ 4 മീറ്ററില്‍ താഴെയാണ് നീളം. 1 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനുള്ള വാഹനം ഇന്ത്യന്‍ വിപണിക്കായി ഡിസൈന്‍ ചെയ്തതാണെന്ന് റിനോള്‍ട്ട് പറയുന്നു. 

4 എയര്‍ബാഗുകളാണ് വാഹനത്തിലുണ്ടാവുക. 50 കിലോ വരെ ഭാരം താങ്ങാന്‍ കഴിയുന്ന റൂഫ് റെയിലുകളും റിനോള്‍ട്ട് ട്രൈബറിലുണ്ട്. ഇന്ത്യന്‍ വാഹന വിപണിയില്‍ വില്‍പ്പന കുറഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ ലോഞ്ചുകളിലാണ് കമ്പനിയുടെ കണ്ണ്. ആഘോഷകാലത്ത് ഉപഭോക്താക്കള്‍ വിപണിയെ സജീവമാക്കുമെന്ന് പ്രതീക്ഷിച്ച് ഇരിക്കവെയാണ് ട്രൈബര്‍ റോഡിലിറങ്ങുന്നത്.  

 

 

 




കൂടുതല്‍വാര്‍ത്തകള്‍.