CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Minutes 10 Seconds Ago
Breaking Now

രോഗബാധിതയായി ലീവെടുത്ത എന്‍എച്ച്എസ് നഴ്‌സ് വീട്ടില്‍ നിന്നും 250 പൗണ്ട് ബ്യൂട്ടി ട്രീറ്റ്‌മെന്റ് പ്രദാനം ചെയ്തു; ജോലി പോകാതെ രക്ഷപ്പെട്ടു; 34000 പൗണ്ട് ശമ്പളമുള്ള ജോലിയില്‍ തുടരാന്‍ അനുമതി

34000 പൗണ്ട് വാര്‍ഷിക ശമ്പളമുള്ള അമാന്‍ഡ മൂന്ന് മാസത്തോളം സിക്ക് ലീവെടുത്ത് വീട്ടിലിരുന്നു

ഷ്രോപ്ഷയര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് ട്രസ്റ്റില്‍ ജോലിക്കിടെ രോഗബാധിതയായാണ് അമാന്‍ഡ ടക്ക്‌വെല്‍ ലീവെടുത്തത്. എന്നാല്‍ വീട്ടില്‍ അവര്‍ വെറുതെ ഇരുന്നില്ല. എന്‍എച്ച്എസ് നഴ്‌സായ അമാന്‍ഡ വീട്ടിലെത്തിയ സുഹൃത്തുക്കള്‍ക്ക് 210 പൗണ്ട് വാങ്ങി ബോട്ടോക്‌സും, 250 പൗണ്ട് ഈടാക്കി ജോ ഫില്ലേഴ്‌സും നല്‍കിവന്നു. ഒരാള്‍ നന്നാകുന്നത് ആര്‍ക്കും ഇഷ്ടമാകാത്തത് കൊണ്ടാകാം എന്‍എച്ച്എസിന് ഇതേക്കുറിച്ച് രഹസ്യവിവരം ലഭിക്കുകയും 45-കാരി പിടിക്കപ്പെടുകയും ചെയ്തു. 

അവിശ്വാസം കാണിച്ചതായി ഹിയറിംഗില്‍ നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സില്‍ പാനല്‍ കുറ്റക്കാരിയായി കണ്ടെത്തിയെങ്കിലും ജോലിയില്‍ തുടരാന്‍ ഇപ്പോള്‍ എന്‍എച്ച്എസ് നഴ്‌സിന് അനുമകി നല്‍കി. എന്‍എച്ച്എസില്‍ നിന്നും സിക്ക് പേ ലീവെടുത്താണ് അമാന്‍ഡ സ്വന്തമായി ബ്യൂട്ടി കോസ്‌മെറ്റിക് ക്ലിനിക്ക് നടത്തിവന്നത്. 

34000 പൗണ്ട് വാര്‍ഷിക ശമ്പളമുള്ള അമാന്‍ഡ മൂന്ന് മാസത്തോളം സിക്ക് ലീവെടുത്ത് വീട്ടിലിരുന്നു, ഇക്കാലളവില്‍ അലൂമിനേറ്റ് സ്‌കിന്‍ ക്ലിനിക്കില്‍ നിന്നും സ്‌കിന്‍കെയര്‍ ചികിത്സകള്‍ നല്‍കി ഇവര്‍ നല്ല രീതിയില്‍ പണം സമ്പാദിച്ചതായി കാര്‍ഡിഫില്‍ നടന്ന ഹിയറിംഗില്‍ വ്യക്തമായി. ക്ലിനിക്കില്‍ ജോലി ചെയ്യുന്നതായി എന്‍എച്ച്എസ് കൗണ്ടര്‍ ഫ്രോഡ് അതോറിറ്റിക്ക് മൂന്ന് രഹസ്യ റിപ്പോര്‍ട്ടുകളാണ് കിട്ടിയത്. 

എന്നാല്‍ നഴ്‌സ് കൂടിയായ അമാന്‍ഡയെ ജോലിയില്‍ നിന്നും പുറത്താക്കേണ്ടെന്ന് അച്ചടക്ക സമിതി തീരുമാനം കൈക്കൊണ്ടു. 




കൂടുതല്‍വാര്‍ത്തകള്‍.