CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 29 Minutes 55 Seconds Ago
Breaking Now

ഫോണില്‍ വേറെ പണിയുണ്ട്, രോഗിയെ നോക്കാന്‍ നേരമില്ല; തിരക്ക് മൂലം മെന്റല്‍ ഹെല്‍ത്ത് യൂണിറ്റില്‍ 22-കാരിയുടെ ആത്മഹത്യാ കുറിപ്പ് രണ്ട് നഴ്‌സുമാര്‍ കണ്ടില്ല; യുവതി ജീവനൊടുക്കി; നഴ്‌സുമാര്‍ക്കെതിരെ നരഹത്യാ കുറ്റം

രോഗിയുടെ മൃതശരീരം കണ്ടതോടെ ഭയചകിതരായ നഴ്‌സുമാര്‍ രേഖകള്‍ തിരുത്തുന്നതും ക്യാമറയില്‍ പിടിക്കപ്പെട്ടു

തങ്ങളുടെ ഫോണുകള്‍ ഉപയോഗിക്കുന്ന തിരക്കില്‍ രണ്ട് മെന്റല്‍ ഹെല്‍ത്ത് നഴ്‌സുമാര്‍ ബുദ്ധിമുട്ടുള്ള യുവതിയുടെ ആത്മഹത്യാ കുറിപ്പ് ശ്രദ്ധിച്ചില്ലെന്ന് ആരോപണം. സുരക്ഷിത മെന്റല്‍ ഹെല്‍ത്ത് യൂണിറ്റില്‍ നഴ്‌സുമാര്‍ തങ്ങളുടെ ഫോണുകളില്‍ ശ്രദ്ധിച്ച് ഇരുന്നതോടെയാണ് രോഗിയെ പരിപാലിക്കാന്‍ മറന്നത്. ഇതിനിടെ ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച് ലോറന്‍ എല്ലിസ് ഗേണ്‍സിയിലെ മെന്റല്‍ ഹെല്‍ത്ത് യൂണിറ്റില്‍ കഴുത്തില്‍ കുരുക്കിട്ട് മുറുക്കി ആത്മഹത്യ ചെയ്തു. 

22-കാരിയായ യുവതി ഉയര്‍ന്ന റിസ്‌കുള്ള രോഗിയായതിനാല്‍ ഓരോ 15 മിനിറ്റിലും ചെക്ക് ചെയ്യണമെന്ന് നിബന്ധനയുണ്ടായിരുന്നു. എന്നിട്ടും മരണത്തിന് തൊട്ടുമുന്‍പുള്ള ആറ് പരിശോധനകള്‍ നടന്നില്ല. ഇതോടെയാണ് മെന്റല്‍ ഹെല്‍ത്ത് നഴ്‌സുമാരായ റോറി മക്‌ഡെര്‍മോട്ട് (32), നവോമി പ്രെസ്റ്റിഡ്ജ് (31) എന്നിവര്‍ അറസ്റ്റിലായത്. 2017 ഒക്ടോബര്‍ 12-ന് നടന്ന എല്ലിസിന്റെ മരണത്തില്‍ സംയുക്ത നരഹത്യാ കുറ്റം രണ്ട് നഴ്‌സുമാരും തള്ളിയിട്ടുണ്ട്. 

വീഡിയോ ദൃശ്യങ്ങളില്‍ നഴ്‌സുമാര്‍ കൃത്യമായ പരിശോധന നടത്തേണ്ട സമയത്ത് കാലുകള്‍ ഉയര്‍ത്തിവെച്ച് ഫോണില്‍ ഇന്റര്‍നെറ്റ് പരിശോധിക്കുകയും, പാട്ട് കേള്‍ക്കുകയും ചെയ്യുകയായിരുന്നുവെന്ന് വിചാരണയില്‍ വ്യക്തമാക്കി. നഴ്‌സുമാര്‍ ഹോളിഡേ ആഘോഷിക്കാന്‍ ഇന്റര്‍നെറ്റ് തിരച്ചില്‍ നടത്തുമ്പോള്‍ എല്ലിസ് തൊട്ടടുത്ത മുറിയില്‍ സ്വന്തം ജീവനെടുക്കുകയായിരുന്നു. 

രോഗിയുടെ മൃതശരീരം കണ്ടതോടെ ഭയചകിതരായ നഴ്‌സുമാര്‍ രേഖകള്‍ തിരുത്തുന്നതും ക്യാമറയില്‍ പിടിക്കപ്പെട്ടു. ഗേണ്‍സിയിലെ ഒബെര്‍ലാന്‍ഡ്‌സ് മെന്റല്‍ ഹെല്‍ത്ത് സെന്ററില്‍ എല്ലിസിന് നല്‍കേണ്ട ഡ്യൂട്ടി നല്‍കുന്നതില്‍ നഴ്‌സുമാര്‍ പരാജയപ്പെട്ടെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. രോഗി മരിച്ചെന്ന് പോലും മനസ്സിലാക്കിയത് അബദ്ധത്തിലാണെന്ന് പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാണിച്ചു. 

സംഭവത്തിന് മൂന്ന് മണിക്കൂര്‍ മുന്‍പ് എല്ലിസിന്റെ അമ്മ മകളുടെ ക്ഷേമം അന്വേഷിച്ച് സെന്ററിലേക്ക് വിളിക്കുകയും ഡെര്‍മോട്ടിനോട് സംസാരിക്കുകയും ചെയ്തു. മകളെ ശ്രദ്ധിക്കണമെന്ന് ഇവര്‍ പറഞ്ഞത് പോലും കൂടെ ഡ്യൂട്ടിയിലുണ്ടായിരുന്ന നവോമിയെ അറിയിച്ചില്ല. എല്ലിസ് ഉറങ്ങിയെന്ന് വിചാരിച്ചാണ് തങ്ങള്‍ ശ്രദ്ധിക്കാതെ പോയതെന്നാണ് നഴ്‌സുമാരുടെ വാദം. 




കൂടുതല്‍വാര്‍ത്തകള്‍.