Breaking Now

ലീഗില്‍ തീവ്രവാദികള്‍, ചെന്നിത്തല അയോഗ്യന്‍: വെള്ളാപ്പള്ളി

ലീഗില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയതായി സംശയിക്കുന്നുവെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

രമേശ് ചെന്നിത്തല കേരള മുഖ്യമന്ത്രിയാകാന്‍ യോഗ്യനല്ലെന്നും ഇന്ത്യവിഷന്‍ ചാനലിലെ മുഖാമുഖം പരിപാടിയില്‍ വെള്ളാപ്പള്ളിയുടെ വിവാദപരാമര്‍ശം.

രമേശ് ചെന്നിത്തല കേരള മുഖ്യമന്ത്രിയാകാന്‍ യോഗ്യനല്ലെന്നും, ചെന്നിത്തല മുഖ്യമന്ത്രിയായാല്‍ 24 മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ ആറ് നിലയില്‍ പൊട്ടുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായത് എന്‍എസ്എസിന്റെ പിന്‍ബലത്തോടെയാണ്. നിലവില്‍ യുഡിഎഫ് സര്‍ക്കാരിനെ നയിക്കാന്‍ ഉമ്മന്‍ചാണ്ടിക്കു മാത്രമേ കഴിയു എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

തെരെഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട  രാഷ്ട്രീയനിലപാട് എന്‍എസ്എസുമായി കൂടി ആലോചിച്ച് തീരുമാനിക്കും. വേണ്ടിവന്നാല്‍ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കുമെന്നും വെള്ളാപ്പള്ളി പറ

 




കൂടുതല്‍വാര്‍ത്തകള്‍.