CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 13 Minutes 33 Seconds Ago
Breaking Now

എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ അനാവശ്യമായി തേടിയതിന് രോഗികള്‍ക്ക് പിഴ; കാല്‍ഭാഗം പേരും നിരപരാധികളെന്ന് കണ്ടെത്തി എംപിമാര്‍; എന്‍എച്ച്എസ് ഫൈന്‍ സിസ്റ്റം നായകളുടെ ബ്രേക്ക്ഫാസ്റ്റ് പോലെയെന്ന് വിമര്‍ശനം

നാണക്കേട് ഭയന്ന് ആളുകള്‍ ചികിത്സ ഒഴിവാക്കുന്നത് ഒരുതരത്തിലും അനുവദിക്കാന്‍ കഴിയില്ലെന്ന് ഹില്ലര്‍

ഇംഗ്ലണ്ടില്‍ ഡോക്ടറെയും, ഡെന്റിസ്റ്റിനെയും കണ്ടതിന്റെ പേരില്‍ 1.7 മില്ല്യണ്‍ ഫൈനുകള്‍ ഈടാക്കിയത് കടുത്ത അപരാധമെന്ന് എംപിമാര്‍. ശരിയായ രീതിയില്‍ ചികിത്സ തേടിയ രോഗികള്‍ക്കും പിഴ വിധിച്ചതാണ് പ്രശ്‌നമായത്. എന്‍എച്ച്എസ് പെനാല്‍റ്റി ഫൈന്‍ സിസ്റ്റം ആവശ്യത്തിന് ഉതകുന്നതല്ലെന്ന് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ മെഗ് ഹില്ലിയര്‍ വ്യക്തമാക്കി. 

സൗജന്യ ചികിത്സ അനാവശ്യമായി പ്രയോജനപ്പെടുത്താന്‍ എത്തുന്നവരെയാണ് ഫൈന്‍ ലക്ഷ്യമിടുന്നതെങ്കിലും ഇതില്‍ കുടുങ്ങിയ കാല്‍ഭാഗം പേരും നിരപരാധികളായിരുന്നു. ഇതോടെ പിഴ ഈടാക്കുന്നതിന് മുന്‍പ് കൂടുതല്‍ പരിശോധന നടത്താമെന്നാണ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് വാഗ്ദാനം. ഹെല്‍ത്ത്‌കെയര്‍ ഫൈനുകള്‍ ഈടാക്കുന്ന രീതി തന്നെ പുനഃപ്പരിശോധിക്കണമെന്നാണ് വിവിധ പാര്‍ട്ടി എംപിമാര്‍ അംഗങ്ങളായ കമ്മിറ്റി ആവശ്യപ്പെടുന്നത്.

രോഗികളെ പ്രതികളാക്കാന്‍ ലക്ഷ്യമിട്ടാണ് ആരോഗ്യവകുപ്പിന്റെ ഫൈന്‍ സിസ്റ്റം പ്രവര്‍ത്തിക്കുന്നതെന്ന് ഹില്ലിയര്‍ പറഞ്ഞു. ഇതുവഴഇ നായകളുടെ ബ്രേക്ക്ഫാസ്റ്റായി ഇത് മാറി. നുണ പറഞ്ഞ് സൗജന്യ ഡെന്റല്‍ ചികിത്സയും, പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജ്ജുകള്‍ ഒഴിവാക്കുകയും ചെയ്യുന്നവര്‍ക്ക് 100 പൗണ്ട് പിഴയാണ് മിക്കവാറും നല്‍കുക. 2014 മുതല്‍ 676 മില്ല്യണ്‍ പൗണ്ടിന്റെ പിഴ ഇത്തരത്തില്‍ അടിച്ച് നല്‍കി. 

എന്നാല്‍ സൗജന്യ ചികിത്സയ്ക്ക് അവകാശമുള്ള, ഗുരുതര രോഗങ്ങള്‍ അനുഭവിക്കുന്നവര്‍ ഉള്‍പ്പെടെ ഈ തെറ്റായ സിസ്റ്റം മൂലം പിഴ ശിക്ഷയ്ക്ക് ഇരയായെന്ന് എംപിമാര്‍ ചൂണ്ടിക്കാണിച്ചു. ഫൈനുകള്‍ ഭയന്ന് 2014 മുതല്‍ ഡെന്റിസ്റ്റിനെ സന്ദര്‍ശിക്കുന്ന സാധാരണക്കാരുടെ എണ്ണം കാല്‍ശതമാനം കുറഞ്ഞതായി ബ്രിട്ടീഷ് ഡെന്റല്‍ അസോസിയേഷന്‍ എംപിമാരെ ബോധിപ്പിച്ചു. 

നാണക്കേട് ഭയന്ന് ആളുകള്‍ ചികിത്സ ഒഴിവാക്കുന്നത് ഒരുതരത്തിലും അനുവദിക്കാന്‍ കഴിയില്ലെന്ന് ഹില്ലര്‍ വ്യക്തമാക്കി. പ്രിസ്‌ക്രിപ്ഷന്‍, ഡെന്റല്‍ തട്ടിപ്പും എന്‍എച്ച്എസിന് 212 മില്ല്യണ്‍ പൗണ്ടിന്റെ നഷ്ടമാണ് വരുത്തുന്നതെന്ന് ആരോഗ്യ വകുപ്പ് വക്താവ് ന്യായീകരിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.