CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 38 Seconds Ago
Breaking Now

പ്രഥമ പരിഗണന ആഭ്യന്തര ക്രിക്കറ്റിന് നല്‍കും ; ഗാംഗുലി

ആഭ്യന്തര ക്രിക്കറ്റിലെ പഴയകാല താരങ്ങളുടെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കുന്നതിനായിരിക്കും താന്‍ പ്രഥമ പരിഗണന നല്‍കുകയെന്ന് ഗാംഗുലി പറഞ്ഞു.

ബിസിസിഐയുടെ അധ്യക്ഷനാവാനുള്ള ഒരുക്കത്തിലാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. കഷ്ടിച്ച് 9 മാസമാണ് ഗാംഗുലിയ്ക്കുള്ളത്. ഇതില്‍ പരമാവധി കാര്യങ്ങളുടെ ചെയ്യാനാണ് അദ്ദേഹത്തിന്റെ ശ്രമം.

ആഭ്യന്തര ക്രിക്കറ്റിലെ പഴയകാല താരങ്ങളുടെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കുന്നതിനായിരിക്കും താന്‍ പ്രഥമ പരിഗണന നല്‍കുകയെന്ന് ഗാംഗുലി പറഞ്ഞു.

തീരുമാനം കൈക്കൊള്ളും മുമ്പ് ഏവരുമായി സംസാരിക്കേണ്ടതുണ്ട്. പ്രഥമ പരിഗണന ആഭ്യന്തര ക്രിക്കറ്റിന് നല്‍കും.കഴിഞ്ഞ മൂന്നു വര്‍ഷമായി ഞാന്‍ സുപ്രീം കോടതി നിയോഗിച്ച ബിസിസിഐയുടെ താല്‍ക്കാലിക ഭരണ സമിതിയോട് ഇതാവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചെവിക്കൊണ്ടില്ല. ഞാന്‍ അധ്യക്ഷനായി ചുമതലയേറ്റാല്‍ ചെയ്യുക അവരുടെ സാമ്പത്തിക സ്ഥിതി സുരക്ഷിതമാക്കലാകും. 

ബിസിസിഐയുടെ പ്രതിച്ഛായ മോശമായ കാലത്താണ് താന്‍ ചുമതലയേല്‍ക്കുന്നതെന്നും ഇത് മെച്ചപ്പെടുത്താനുള്ള മികച്ച അവസരമാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്നും ഗാംഗുലി പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.