
















ചുണ്ടിന് പഴയ പോലെ തിളക്കം ഇല്ലെന്ന് എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? പുകവലി ഉള്‍പ്പെടെയുള്ള ദുശ്ശീലങ്ങള്‍ കൂടി ചേര്‍ന്നാണ് ചുണ്ടിന്റെ ഈ ഭംഗി നഷ്ടപ്പെടലിന് വഴിയൊരുക്കുക. ചര്‍മ്മത്തിന് നിറം നല്‍കുന്ന മെലാനിന്‍ അധികമായി ഉണ്ടാകുന്നതാണ് ചുണ്ടുകളുടെ കറുപ്പ് കൂട്ടുന്നത്.
മലിനീകരണം, സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങളിലെ കെമിക്കല്‍ എന്നിവയും കറുപ്പ് കൂട്ടും. എന്നാല്‍ ചുണ്ടിന്റെ സ്വാഭാവിക ഭംഗി വീണ്ടെടുക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാന്‍ കഴിയുന്ന ചില പൊടിക്കൈകളുണ്ട്.
സിട്രസ് ആസിഡ് ഉള്‍പ്പെട്ട പഴങ്ങളുടെ തൊലി മെലാനിന്റെ പ്രവര്‍ത്തനം കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. ചെറുനാരങ്ങ, ഓറഞ്ച് എന്നിവയുടെ തൊലി രാത്രി ചുണ്ടില്‍ ഉരച്ച് രാവിലെ കഴുക്കിക്കളയാം. പഞ്ചസാരയില്‍ നാരങ്ങയുടെ തൊലി മുക്കിയും ഇത് ചെയ്യാം. ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് തേനിനൊപ്പം ചുണ്ടില്‍ സ്‌ക്രബറായി ഉപയോഗിക്കുന്നത് കറുപ്പ് കുറയ്ക്കും.
ചുണ്ടിന്റെ കറുപ്പ് കുറയ്ക്കാന്‍ ബ്ലീച്ചിംഗ് ഏജന്റായി ബേക്കിംഗ് സോഡ ഉപയോഗിക്കാം. ബേക്കിംഗ് സോഡയും, വെള്ളവും സമം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി ചുണ്ടില്‍ പ്രയോഗിക്കാം, എളുപ്പത്തില്‍ ഫലം കിട്ടും.