CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 20 Minutes 6 Seconds Ago
Breaking Now

ഈ കാറുകള്‍ കൈയിലുണ്ടോ? സൂക്ഷിക്കണം, കള്ളന്‍മാര്‍ ഈസിയായി അടിച്ചുമാറ്റും! ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ മോഷ്ടിക്കപ്പെടുന്ന കാറുകളുടെ പട്ടിക പുറത്ത്; ഓരോ 10 മിനിറ്റിനും ഒരു കാര്‍ വീതം മോഷ്ടിച്ച് വിലസുന്ന കള്ളന്‍മാര്‍

ടൊയോട്ട, ലെക്‌സഡ് ഉടമകള്‍ക്കാണ് ഇപ്പോള്‍ ഉറക്കമില്ലാത്ത രാത്രികള്‍ വന്നുചേര്‍ന്നിരിക്കുന്നത്

ബ്രിട്ടനില്‍ കാറുടമകളുടെ പേടി സ്വപ്‌നമാണ് വാഹനങ്ങള്‍ മോഷ്ടിക്കപ്പെടുക എന്നത്. പുതിയ കാലത്ത് നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ലേറ്റസ്റ്റ് കാറുകള്‍ പോലും കള്ളന്‍മാര്‍ അനായാസം കടത്തുന്നുണ്ട്. അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് യാത്ര ചെയ്യാന്‍ വാങ്ങിയ വാഹനം മോഷണം പോകുന്നതിലും ഹൃദയഭേദകമായ കാര്യമില്ല. പ്രത്യേകിച്ച് ബ്രിട്ടനിലെ പോലീസ് വാഹനമോഷണ കേസുകള്‍ കാര്യമായി കൈകാര്യം ചെയ്യുന്നുമില്ല. 

എന്നിരുന്നാലും കഴിഞ്ഞ വര്‍ഷം വാഹന മോഷണങ്ങള്‍ 11 ശതമാനം കുറഞ്ഞതായി ഡിവിഎല്‍എ വ്യക്തമാക്കി. പക്ഷെ ഇപ്പോഴും ഓരോ 10 മിനിറ്റിലും ഒരു കാര്‍ മോഷ്ടിക്കപ്പെടുന്നുവെന്നാണ് ഡാറ്റ പറയുന്നത്. 2025-ല്‍ 54,830 വാഹനങ്ങളാണ് മോഷ്ടിക്കപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒരു വര്‍ഷം മുന്‍പത്തെ 61,343 മോഷണങ്ങളില്‍ നിന്നുമാണ് കുറവ് വന്നത്. 

എന്നാല്‍ മോട്ടോര്‍ കുറ്റകൃത്യങ്ങള്‍ ഒരു ദശകത്തിനിടെ ഇരട്ടിയായി വര്‍ദ്ധിക്കുകയും ചെയ്തു. ഓരോ ദിവസവും 150 കാറുകള്‍ വീതം മോഷ്ടിക്കുന്നുവെന്നാണ് കഴിഞ്ഞ വര്‍ഷത്തെ വാഹന മോഷണ കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം മോഷണങ്ങളില്‍ ഇരയാകുന്നത് ചില ബ്രാന്‍ഡ് വാഹനങ്ങളാണെന്നതും ശ്രദ്ധേയമാണ്. 

കുടുംബങ്ങളുടെ ഇഷ്ടവാഹനമായ ഫോര്‍ഡ് ഫിയസ്റ്റയാണ് മോഷണ ലിസ്റ്റില്‍ ഒന്നാമതുള്ളത്., രാജ്യത്ത് 1.4 മില്ല്യണ്‍ ഫിയസ്റ്റകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട മോഡലും ഇത് തന്നെയാണെന്നതിനാല്‍ ഇതില്‍ അത്ഭുതമില്ല. രണ്ടാം സ്ഥാനത്ത് ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫറും, മൂന്നാമത് ഫോര്‍ഡ് ഫോക്കസുമാണ്. 

മെഴ്‌സിഡസ് സി-ക്ലാസ് ആറാം സ്ഥാനത്താണ്. റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് മോഷണങ്ങള്‍ 20 ശതമാനം കുറഞ്ഞിട്ടുണ്ട്. ടൊയോട്ട, ലെക്‌സഡ് ഉടമകള്‍ക്കാണ് ഇപ്പോള്‍ ഉറക്കമില്ലാത്ത രാത്രികള്‍ വന്നുചേര്‍ന്നിരിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള ടൊയോട്ട വാഹനങ്ങള്‍ കഴിഞ്ഞ വര്‍ഷം 4518 എണ്ണമാണ് നഷ്ടമായത്. 




കൂടുതല്‍വാര്‍ത്തകള്‍.