CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 53 Minutes 22 Seconds Ago
Breaking Now

മോര്‍ട്ട്‌ഗേജ് നിരക്ക് യുദ്ധത്തിന് 'തീപിടിക്കുന്നു'! ആദ്യമായി വീട് വാങ്ങുന്നവര്‍ക്കുള്ള നിരക്കുകള്‍ വെട്ടിക്കുറച്ച് മൂന്ന് ബാങ്കുകള്‍; ചെറിയ ഡെപ്പോസിറ്റിലും പലിശ നിരക്കുകള്‍ കുറയ്ക്കുന്നത് വലിയ അനുഗ്രഹമാകുന്നു

5 മുതല്‍ 15 ശതമാനം വരെ ഡെപ്പോസിറ്റുള്ളവര്‍ക്കാണ് നിരക്കുകള്‍ കുറച്ചിരിക്കുന്നത്

ആദ്യമായി വീട് വാങ്ങുന്നവര്‍ക്കുള്ള മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വെട്ടിക്കുറയ്ക്കുന്നതായി പ്രഖ്യാപിച്ച് സാന്‍ടാന്‍ഡര്‍, നാറ്റ്‌വെസ്റ്റ്, ബാര്‍ക്ലേസ് ബാങ്കുകള്‍. ചെറിയ ഡെപ്പോസിറ്റ് ആണെങ്കിലും പലിശ കുറയ്ക്കാന്‍ ബാങ്കുകള്‍ തയ്യാറാകുന്നത് വലിയ ആശ്വസമാണ് വിപണിക്ക് സമ്മാനിക്കുന്നത്. വിപണിയിലെ നിരക്ക് യുദ്ധം ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സ്വപ്‌ന ഭവനത്തിലേക്ക് വാതില്‍ തുറക്കുകയും ചെയ്യുന്നു. 

സാന്‍ടാന്‍ഡറിന്റെ ആദ്യമായി വീട് വാങ്ങുന്നവര്‍ക്കുള്ള നിരക്കുകള്‍ 0.32 ശതമാനം പോയിന്റാണ് കുറവ് വരുത്തുന്നത്. 2, 3, 5 വര്‍ഷത്തെ ഡീലുകളില്‍ ഇത് ബാധകമാകും. 5 മുതല്‍ 15 ശതമാനം വരെ ഡെപ്പോസിറ്റുള്ളവര്‍ക്കാണ് നിരക്കുകള്‍ കുറച്ചിരിക്കുന്നത്. 

നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റി ഹോം ലോണ്‍ വിലകള്‍ 0.16 ശതമാനം പോയിന്റും കുറച്ചും. ഇതോടെ സാന്‍ടാന്‍ഡറുടെ ഫസ്റ്റ്-ടൈം ബയര്‍ ഫിക്‌സഡ് റേറ്റുകള്‍ 3.92 ശതമാനത്തിലാണ് തുടങ്ങുന്നത്. 15 ശതമാനം ഡെപ്പോസിറ്റുള്ളവര്‍ക്കാണ് ഇത്. 

200,000 പൗണ്ട് മോര്‍ട്ട്‌ഗേജ് 30 വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കുമ്പോള്‍ പ്രതിമാസം 946 പൗണ്ടാണ് വരിക. നാറ്റ്‌വെസ്റ്റും തങ്ങളുടെ രണ്ട് വര്‍ഷത്തെ ഫിക്‌സഡ് ഡീലുകള്‍ (ഫസ്റ്റ് ടൈം ബയര്‍) 0.12 ശതമാനം പോയിന്റ് കുറച്ചു. 5 ശതമാനം ഡെപ്പോസിറ്റ് മാത്രമുള്ള വീട് വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് 4.81 ശതമാനത്തിനും, 4.69 ശതമാനത്തിനും ഇടയില്‍ നിരക്കുകള്‍ ലഭിക്കും. 

ബാര്‍ക്ലേസ് തങ്ങുടെ ഫസ്റ്റ് ടൈം ബയേഴ്‌സിനുള്ള രണ്ട് വര്‍ഷത്തെ ഫിക്‌സഡ് റേറ്റുകള്‍ (5% ഡെപ്പോസിറ്റ്) 4.92 ശതമാനത്തില്‍ നിന്നും 4.6 ശതമാനത്തിലേക്കാണ് ചുരുക്കിയത്. പുതിയ കുറച്ച നിരക്കിലുള്ള ഹോം ലോണുകള്‍ ബ്രോക്കര്‍മാര്‍ വഴിയും, ബാങ്കുമായി നേരിട്ടും അപേക്ഷിച്ചാല്‍ ലഭിക്കും.




കൂടുതല്‍വാര്‍ത്തകള്‍.