CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 51 Minutes 18 Seconds Ago
Breaking Now

മീസില്‍സ് പടര്‍ന്ന് പിടിക്കുന്നതിനിടെ വാക്‌സിനേഷന്‍ നേടാത്ത കുട്ടികള്‍ക്ക് ഐസൊലേഷന്‍; രോഗം കൂടുതല്‍ പിടിപെടുന്നത് പ്രൈമറി സ്‌കൂള്‍ പ്രായത്തിലെ കുട്ടികളില്‍; മീസില്‍സ് വാക്‌സിന്‍ നല്‍കുന്നതില്‍ എന്‍എച്ച്എസ് പരാജയം?

88.2% വരെ എത്തിയ വാക്‌സിനേഷന്‍ ഇപ്പോള്‍ 83.7 ശതമാനത്തിലേക്ക് താഴ്ന്നത് എന്‍എച്ച്എസിന്റെ ശ്രദ്ധക്കുറവാണെന്നാണ് ആരോപണം

കുട്ടികള്‍ക്ക് മീസില്‍സ് വാക്‌സിനേഷന്‍ നല്‍കുന്നതില്‍ എന്‍എച്ച്എസ് പരാജയപ്പെടുന്നതായി ആരോപണം. കുട്ടികള്‍ എംഎംആര്‍ വാക്‌സിന്‍ നല്‍കുന്നതില്‍ വീഴ്ചകള്‍ വരുന്നതായും, അടിയന്തര പരിഷ്‌കാരം ആവശ്യമാണെന്നും എംപിമാരും, ഹെല്‍ത്ത് വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നു. 

ഇംഗ്ലണ്ടിലെ ചില ഭാഗങ്ങളിലെ വാക്‌സിനേഷന്‍ നിരക്കുകള്‍ അഫ്ഗാനിസ്ഥാനേക്കാള്‍ മോശമായി മാറിയിട്ടുണ്ടെന്നാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. അതുകൊണ്ട് തന്നെ നോര്‍ത്ത് ലണ്ടനില്‍ സംഭവിച്ചത് പോലൊരു മീസില്‍സ് വ്യാപനം ഇംഗ്ലണ്ടില്‍ എപ്പോള്‍ വേണമെങ്കിലും പൊട്ടിപ്പുറപ്പെടാമെന്ന സ്ഥിതിയാണ്. ചില ഇടങ്ങളില്‍ അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് എംഎംആര്‍ ഡോസ് നല്‍കിയിട്ടുള്ളത് 60 ശതമാനത്തില്‍ താഴെയാണ്. 

എന്‍ഫീല്‍ഡില്‍ രോഗം പിടിപെട്ട 60 കുട്ടികളില്‍ 15 പേരാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഇവിടെ വാക്‌സിനേഷന്‍ നിരക്ക് 64.3 ശതമാനം മാത്രമാണ്. 88.2% വരെ എത്തിയ വാക്‌സിനേഷന്‍ ഇപ്പോള്‍ 83.7 ശതമാനത്തിലേക്ക് താഴ്ന്നത് എന്‍എച്ച്എസിന്റെ ശ്രദ്ധക്കുറവാണെന്നാണ് ആരോപണം. 

മീസില്‍സ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് മൂന്നാഴ്ച ഐസൊലേഷന്‍ നിര്‍ദ്ദേശിക്കുന്ന തലത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. പ്രൈമറി സ്‌കൂള്‍ പ്രായത്തിലുള്ള കുട്ടികള്‍ക്കാണ് പ്രധാനമായും രോഗം പിടിപെടുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.