CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 31 Minutes 11 Seconds Ago
Breaking Now

സഫയര്‍ കാര്‍ഡിഫ് ക്ലബിന്റെ ഒന്നാം വാര്‍ഷികാഘോഷം നവംബര്‍ രണ്ടിന്; ബ്രാഡ്‌ലിസ്‌റ്റോക്ക് മേയറായ ടോം ആദിത്യ മുഖ്യാതിഥിയായെത്തും; സാസ്‌കാരിക ചാരിറ്റി പ്രവര്‍ത്തനങ്ങളാലും മറ്റ് മാതൃകാപരമായ നീക്കങ്ങളാലും സഫലമായ ഒരു വര്‍ഷത്തിന്റെ നിറവില്‍ പ്രഥമ പ്രൈവറ്റ് ക്ലാബ്

കാര്‍ഡിഫിലെ പ്രഥമ പ്രൈവറ്റ് ക്ലബായ സഫയര്‍ കാര്‍ഡിഫ് വിജയകരമായതും പ്രവര്‍ത്തനനിരതമായതുമായ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഈ വരുന്ന നവംബര്‍ രണ്ടിന് ക്ലബിന്റെ ഒന്നാം വാര്‍ഷികാഘോഷം പ്രൗഢഗംഭീരമായ സദസില്‍ അരങ്ങേറും. മെര്‍ക്കുറി കാര്‍ഡിഫ് നോര്‍ത്ത് ഹോട്ടലില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ബ്രാഡ്‌ലിസ്‌റ്റോക്ക് മേയറായ ടോം ആദിത്യയായിരിക്കും മുഖ്യാതിഥി. ഇംഗ്ലീഷുകാരും മലയാളികളുമായ നിരവധി പ്രമുഖര്‍  പ്രസ്തുത ചടങ്ങില്‍ ഭാഗഭാക്കാകും. ഒന്നാം വാര്‍ഷികത്തിന്റെ ഔപചാരികമായ ഉദ്ഘാടനത്തോട് അനുബന്ധിച്ച് വിവിധ കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറും.

സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് സൗഹാര്‍ദ്രപൂര്‍വവും സംഘടിതവുമായ അന്തരീക്ഷം ഒരുക്കിക്കൊടുക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സഫയര്‍ ക്ലബിന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനം മാതൃകാപരമായിരുന്നു. ഇക്കാലത്തിനിടെ  നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങളും സാസ്‌കാരിക പരിപാടികളും ആഘോഷങ്ങളും ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ ക്ലബിന് സാധിച്ചിട്ടുണ്ട്. ഇതിന് പുറമെ ഇതിലെ അംഗങ്ങളുടെ കുടുംബാംഗങ്ങളെ  ഉള്‍പ്പെടുത്തി യൂറോപ്യന്‍ ടൂര്‍ അടക്കമുള്ള കാര്യങ്ങള്‍ സംഘടിപ്പിക്കാനും ക്ലബിന് സാധിച്ചിട്ടുണ്ട്. കൂടാതെ ചാരിറ്റി പ്രവര്‍ത്തനങ്ങളിലും ക്ലബ് സജീവമായിരുന്നു. കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ മാതൃകാപരമായി വികസിപ്പിക്കുന്നതിനും നമ്മുടെ മഹത്തായ സംസ്‌കാരത്തെക്കുറിച്ച് കുട്ടികള്‍ക്ക് അവബോധമുണ്ടാക്കുന്നതിനുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഈ ഒരു വര്‍ഷത്തിനിടെ സഫയര്‍ കാര്‍ഡിഫ് ക്ലബിന് സാധിച്ചിട്ടുണ്ട്.

സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് സൗഹാര്‍ദ്രപൂര്‍വവും സംഘടിതവുമായ അന്തരീക്ഷം ഒരുക്കിക്കൊടുക്കുകയാണ് സഫയര്‍ കാര്‍ഡിഫ് ക്ലബിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിലൊന്നാണ്.സാമൂഹികപ്രവര്‍ത്തനത്തോടൊപ്പം ഇതില്‍ അംഗങ്ങളാകുന്നവരുടെ ഓരോ കുടുംബാംഗത്തിനും വിനോദിക്കുന്നതിനുള്ള പശ്ചാത്തലം ക്ലബിനോട് അനുബന്ധിച്ച് ലഭ്യമാക്കുന്നുണ്ട്.ഇതിലൂടെ ആരോഗ്യകരമായ ഒരു ജീവിത ശൈലി വളര്‍ത്തിയെടുക്കുകയെന്നത് ഈ കൂട്ടായ്മയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്.

ഇതിന് പുറമെ കാര്‍ഡിഫിന് പുറത്ത് സക്രിയമായതും വ്യത്യസ്തമായതുമായ സാമൂഹിക ജീവിതത്തിനുള്ള അവസരം അംഗങ്ങള്‍ക്ക് ക്ലബ് ഒരുക്കിക്കൊടുക്കാനും ഈ ഒരു വര്‍ഷത്തിനിടെ ക്ലബിന് സാധിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ അംഗങ്ങള്‍ക്കായി കാലാകാലങ്ങളില്‍ സംഘടിപ്പിക്കാനും അതിലൂടെ കൂട്ടായ്മയും സ്‌നേഹവും അരക്കിട്ടുറപ്പിക്കാനും ക്ലബിന് കഴിഞ്ഞിട്ടുണ്ട്. പൊതുവായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഒത്ത് ചേരുന്നവരുടെ മാതൃകാപരമായ കൂട്ടായ്മയായി മാറാന്‍ സഫയര്‍ കാര്‍ഡിഫ് ക്ലബ് പരിശ്രമിച്ച് കൊണ്ടിരിക്കുകയും അതില്‍ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തിട്ടുണ്ട്.

ഇതിന് പുറമെ അംഗങ്ങള്‍ക്ക് ഒന്ന് ചേര്‍ന്ന് വിവിധ ബിസിനസുകള്‍ ചെയ്യുന്നതിനുള്ള അവസരവും ഇതിലൂടെ കരഗതമാക്കാനുള്ള അവസരങ്ങളും ക്ലബ് ആരംഭിച്ചിട്ടുണ്ട്. അംഗങ്ങള്‍ക്കിടയില്‍ ബിസിനസ് ആശയങ്ങള്‍പ്രോത്സാഹിപ്പിക്കാന്‍ ക്ലബ് മുന്‍കൈയെടുക്കുന്നുണ്ട്. കൂടാതെ അംഗങ്ങളുടെ കുട്ടികള്‍ക്ക് അവരുടെ വിവിധ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വളരുന്നതിനും അതിലൂടെ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതിനുമുള്ള വേദിയായി ഈ ക്ലബിനെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങള്‍ക്കും ഒരു വര്‍ഷത്തിനിടെ ആരംഭിച്ചിട്ടുണ്ട്.

ഇതിന് പുറമെ കുട്ടികളുടെ വ്യക്തിപരമായ വികാസത്തെ പ്രോത്സാഹിപ്പിക്കുന്ന വിവിധ അറിവുകള്‍ നേടാനും ക്ലബ് അവസരമൊരുക്കുന്നതായിരിക്കും. തൊഴിലിലും സാസ്‌കാരികപരമായും വികസിക്കുന്നതിനും ഉയരുന്നതിനുമുള്ള വിവിധ മാര്‍ഗനിര്‍ദേശങ്ങളും ലഭിക്കുന്നതിനുള്ള വാതായനങ്ങളും ക്ലബിലൂടെ തുറക്കപ്പെട്ടിട്ടുണ്ട്. കര്‍ക്കശമായ ഭരണഘടനയുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തിലാണീ ക്ലബ് പ്രവര്‍ത്തിക്കുന്നത്. ക്ലബിലെ ഓരോ അംഗവും ഇവ അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. ഈ ചട്ടങ്ങള്‍ തെറ്റിക്കുന്നവര്‍ക്കെതിരെ പക്ഷപാതമില്ലാതെ അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും. അതായത് ക്ലബ് നിശ്ചയിച്ചിരിക്കുന്ന സ്റ്റാന്‍ഡേര്‍ഡുകള്‍ക്ക് അനുസരിച്ച് ഏവരുടെയും നന്മക്ക് അനുസൃതമായി പെരുമാറാന്‍ ഓരോ അംഗങ്ങളും ശ്രദ്ധ പുലര്‍ത്തണമെന്നത് നിര്‍ബന്ധമുള്ള കാര്യമാണ്.

 

 




കൂടുതല്‍വാര്‍ത്തകള്‍.