Breaking Now

റിജോഷിനെ കുഴിച്ചുമൂടി, ചത്ത പശുവിനെ കുഴിച്ചിട്ടിട്ടുണ്ടെന്നും ദുര്‍ഗന്ധം മാറാന്‍ മണ്ണിടണമെന്നും ജെസിബി ഡ്രൈവര്‍ക്ക് വസീം നിര്‍ദ്ദേശം നല്‍കി

പുത്തടി മഷ്‌റൂം ഹട്ട് റിസോര്‍ട്ടിന് സമീപത്താണ് മൃതദേഹം കുഴിച്ചിട്ടത്.

ശാന്തന്‍പാറ പുത്തടിയില്‍ മല്ലൂര്‍ വീട്ടില്‍ റിജോഷിനെ (37) കൊലപ്പെടുത്തിയത് ആസൂത്രണത്തോടെയെന്ന് സൂചന. ഭാര്യ ലിജിയും (29) കാമുകനും റിജോഷിന്റെ സുഹൃത്തുമായ റിസോര്‍ട്ട് മാനേജര്‍ വസീമും കൂടി കൊലപ്പെടുത്തിയതെന്നാണ് പോലീസ് കരുതുന്നത്.

റിസോര്‍ട്ട് വളപ്പില്‍ തന്നെ ചാക്കില്‍ കെട്ടി കുഴിച്ചുമൂടുകയായിരുന്നു. റിജോഷിന്റെ തിരോധാനത്തിന് ശേഷം ഭാര്യയായ ലിജിയേയും നസീമിനെയും കാണാതായതോടെ ബന്ധുക്കള്‍ സംശയിച്ചു. പരാതി നല്‍കിയതോടെയാണ് സത്യം പുറത്തുവന്നനത്.

പുത്തടി മഷ്‌റൂം ഹട്ട് റിസോര്‍ട്ടിന് സമീപത്താണ് മൃതദേഹം കുഴിച്ചിട്ടത്. റിസോര്‍ട്ട് വളപ്പില്‍ ചത്ത പശുവിനെ കുഴിച്ചിട്ടെന്നും ദുര്‍ഗന്ധം വരാതിരിക്കാന്‍ കുറച്ചുകൂടി മണ്ണിട്ടു മൂടണമെന്നും സമീപവാസിയായ ജെസിബി ഡ്രൈവര്‍ക്ക് വസീം ഫോണില്‍ നിര്‍ദ്ദേശം നല്‍കി. ഇയാള്‍ കുഴിയ്ക്ക് മീതെ കൂടുതല്‍ മണ്ണിടുകയും ചെയ്തു. പോലീസ് സംശയത്തില്‍ മണ്ണു നീക്കിയതോടെ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മൃതദേഹത്തെ പറ്റി യാതൊരു സൂചനയും ലഭിച്ചില്ലെന്ന് ജെസിബി ഡ്രൈവര്‍ പറഞ്ഞു. ഒളിവില്‍ പോയ ലിജിയ്ക്കും വസിമിനുമായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് .




കൂടുതല്‍വാര്‍ത്തകള്‍.