CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 42 Seconds Ago
Breaking Now

എന്‍എച്ച്എസ് ഉപേക്ഷിച്ച് യുവ മിഡ്‌വൈഫുമാര്‍; മറ്റേണിറ്റി ജീവനക്കാരുടെ ക്ഷാമം വര്‍ദ്ധിക്കുന്നു; ജോലി ചെയ്ത് മടുത്ത 35 വയസ്സില്‍ താഴെയുള്ളവര്‍ രാജിവെയ്ക്കുന്നത് വര്‍ദ്ധിക്കുന്നു; പഠിക്കാനെത്തുന്നവര്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നില്ലെന്നത് പ്രതിസന്ധി

പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിപ്പിച്ച് മിഡ്‌വൈഫ് വിദ്യാര്‍ത്ഥികളില്‍ നാലിലൊന്ന് പേരും മൂന്ന് വര്‍ഷത്തെ ഡിഗ്രി കോഴ്‌സ് പൂര്‍ത്തിയാക്കാതെ നിര്‍ത്തുന്നു

എന്‍എച്ച്എസില്‍ നിന്നും രാജിവെച്ച് പോകുന്ന മിഡ്‌വൈഫുമാരുടെ എണ്ണം വര്‍ദ്ധിക്കുന്നു. 35 വയസ്സ് എത്തുന്നതിന് മുന്‍പ് തന്നെ മിഡ്‌വൈഫുമാര്‍ ജോലി ഉപേക്ഷിച്ച് പോകുന്നതോടെ എന്‍എച്ച്എസിനെ ഇതിനകം ബാധിച്ചിട്ടുള്ള ജീവനക്കാരുടെ ക്ഷാമം രൂക്ഷമാകുകയാണ്. ഇത് മറ്റേണിറ്റി യൂണിറ്റുകളെ സാരമായി ബാധിക്കുന്നുണ്ട്. 

ഇപ്പോള്‍ തന്നെ എന്‍എച്ച്എസ് മറ്റേണിറ്റി യൂണിറ്റുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്ത അവസ്ഥയിലാണ്. യുവ മിഡ്‌വൈഫുമാര്‍ രാജിവെയ്ക്കുന്നത് വര്‍ദ്ധിക്കുന്നത് അമ്മമാര്‍ക്കും, കുഞ്ഞുങ്ങള്‍ക്കും ലഭിക്കുന്ന പരിചരണത്തിന്റെ മേന്മയെയും, സുരക്ഷയെയും ബാധിക്കുമെന്ന ആശങ്കയാണ് ഉയരുന്നത്. 

2025-26 വര്‍ഷത്തില്‍ 34 വയസ്സും, അതിന് താഴെയും പ്രായമുള്ള 1669 മിഡ്‌വൈഫുമാരാണ് ഇംഗ്ലണ്ടിലെ ഹെല്‍ത്ത് സര്‍വ്വീസ് ഉപേക്ഷിച്ചത്. എല്ലാ പ്രായത്തിലും പെട്ട 2949 മിഡ്‌വൈഫുമാര്‍ ഈ ഘട്ടത്തില്‍ ജോലി രാജിവെച്ചിട്ടുണ്ട്. 

മറ്റേണിറ്റി സേവനങ്ങളിലെ കടുത്ത സമ്മര്‍ദമാണ് പ്രധാന രാജികാരണം. പ്രസവത്തിലെ സങ്കീര്‍ണ്ണതകളും, അപകടങ്ങളും വര്‍ദ്ധിക്കുന്നതാണ് ട്രെന്‍ഡിന് പിന്നില്‍. രാജിവെച്ച യുവ മിഡ്‌വൈഫുമാരില്‍ 205 പേര്‍ 25 വയസ്സില്‍ താഴെയുള്ളവരാണ്. 655 പേരാകട്ടെ 25 മുതല്‍ 2 വയസ്സ് വരെയും, 809 പേര്‍ 30 മുതല്‍ 34 വരെ പ്രായമുള്ളവരുമാണെന്നാണ് കണക്ക്. 

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജിവെയ്ക്കുന്ന 35 വയസ്സില്‍ താഴെയുള്ള മിഡ്‌വൈഫുമാരുടെ എണ്ണം കുത്തനെ ഉയരുന്നുണ്ട്. 2014-15 വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷത്തെ കണക്കുകള്‍ 59% അധികമാണെന്ന് എന്‍എച്ച്എസ് കണക്കുകള്‍ സമ്മതിക്കുന്നു. 

പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിപ്പിച്ച് മിഡ്‌വൈഫ് വിദ്യാര്‍ത്ഥികളില്‍ നാലിലൊന്ന് പേരും മൂന്ന് വര്‍ഷത്തെ ഡിഗ്രി കോഴ്‌സ് പൂര്‍ത്തിയാക്കാതെ നിര്‍ത്തുന്നുണ്ട്. 2021-ല്‍ 3565 വിദ്യാര്‍ത്ഥികള്‍ ഡിഗ്രി നേടാന്‍ ചേര്‍ന്നപ്പോള്‍ 2024-ല്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയത് 2725 വിദ്യാര്‍ത്ഥികളാണ്. ഇത് പ്രകാരം 840 പേരാണ് മിഡ്‌വൈഫ് യോഗ്യത നേടാതെ പഠനം നിക്ത്തിയത്. 




കൂടുതല്‍വാര്‍ത്തകള്‍.