CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 17 Minutes Ago
Breaking Now

കുഴിച്ചുമൂടിയെന്ന് കരുതിയ പീഡനക്കേസുകള്‍ തലപൊക്കുന്നു; ബറിയില്‍ 10 പെണ്‍കുട്ടികളെ കുട്ടികളായിരിക്കവെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി; പ്രതികളെല്ലാം പാകിസ്ഥാനി വംശജര്‍; ബലാത്സംഗ കുറ്റങ്ങള്‍ ചുമത്തി

ബറി പട്ടണത്തെ കേന്ദ്രീകരിച്ച് നടത്തിയ 'ഓപ്പറേഷന്‍ സ്‌കൈ' വഴിയാണ് പ്രതികളെ പൂട്ടുന്നത്

ബ്രിട്ടനില്‍ പാകിസ്ഥാനി വംശജര്‍ ചെറിയ പെണ്‍കുട്ടികളെ ലൈംഗിക പീഡനങ്ങള്‍ക്കും, ബലാത്സംഗങ്ങള്‍ക്കും ഇരയാക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന കഥകള്‍ പല തവണയായി പുറത്തുവന്നിരുന്നു. ദേശീയ തലത്തില്‍ അന്വേഷണങ്ങള്‍ക്ക് വരെ ഇടയാക്കിയ വെളിപ്പെടുത്തലുകള്‍ക്ക് ശേഷം ഇപ്പോള്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ബറിയിലാണ് കുട്ടികള്‍ക്കെതിരെ നടത്തിയ ബലാത്സംഗം ഉള്‍പ്പെടെ ചൂഷണങ്ങളില്‍ കുറ്റം ചുമത്തിയിരിക്കുന്നത്. 

മൂന്ന് പുരുഷന്‍മാര്‍ക്കെതിരെ കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതുമായി ബന്ധപ്പെട്ട് 46 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ചരിത്രപരമായ ലൈംഗിക ചൂഷണ കേസില്‍ അന്വേഷണം നടത്തിയ ശേഷമാണ് കുറ്റം ചുമത്തിയത്. 

കേസിലെ പ്രതികളെല്ലാം ബ്രിട്ടീഷ് പാകിസ്ഥാനികളാണ്. ബറിയില്‍ 1996 മുതല്‍ 2001 വരെ 14 മുതല്‍ 16 വരെ പ്രായത്തിലുള്ള പത്ത് പെണ്‍കുട്ടികള്‍ക്കെതിരെ നടത്തിയ അതിക്രമങ്ങളാണ് കേസിന് ആധാരം. ബറിയില്‍ നിന്നുള്ള 46-കാരന്‍ അഷ്ഫാഖ് ഖാനെതിരെ ബലാത്സംഗം, ബലാത്സംഗ ശ്രമം, അതിക്രമം, തടങ്കലില്‍ വെയ്ക്കല്‍ തുടങ്ങി 36 കേസുകളാണ് ചുമത്തിയത്. 

ലങ്കാഷയറിലെ 52-കാരന്‍ സഹീര്‍ ഇഖ്ബാല്‍, ബോള്‍ട്ടണ്‍ സ്വദേശി 38-കാരന്‍ ഖമര്‍ ജഹാംഗീര്‍ എന്നിവര്‍ക്കെതിരും സമാന കുറ്റങ്ങളില്‍ കേസെടുത്തു. ബറി പട്ടണത്തെ കേന്ദ്രീകരിച്ച് നടത്തിയ 'ഓപ്പറേഷന്‍ സ്‌കൈ' വഴിയാണ് പ്രതികളെ പൂട്ടുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.