CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 25 Minutes 14 Seconds Ago
Breaking Now

യുക്മ സാംസ്‌കാരിക വേദി സംഘടിപ്പിച്ച യുക്മ ചിത്രരചനാ മത്സരം വിജയികള്‍

യുക്മ സാംസ്‌കാരിക  വേദി സംഘടിപ്പിച്ച  യുക്മ ചിത്രരചനാ മത്സരം  ശ്രദ്ധേയമായി;  വരകളും വര്‍ണ്ണങ്ങളും  ചാലിച്ച് മഴവില്ലഴക് തീര്‍ത്ത് നിരവധി പ്രതിഭകള്‍... സിജോ ജോര്‍ജ്ജും ഷോണ്‍ ബിന്‍സ്‌മോനും സുരഭി സഞ്ജീവ്കുമാറും വിജയികള്‍.... 

കുര്യന്‍ ജോര്‍ജ് ( യുക്മ സാംസ്‌കാരിക സമിതി നാഷണല്‍ കോര്‍ഡിനേറ്റര്‍) 

 മാഞ്ചസ്റ്റര്‍: 10ാമത് യുക്മ ദേശീയ കലാമേളയോടനുബന്ധിച്ച് യുക്മ സാംസ്‌കാരിക വേദി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിന്റെ ഫൈനല്‍ റൗണ്ടില്‍ സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ബാസില്‍ഡന്‍ മലയാളി അസ്സോസ്സിയേഷനിലെ (ഈസ്റ്റ് ആംഗ്‌ളിയ റീജിയണ്‍) സിജോ ജോര്‍ജ്ജ് കരസ്ഥമാക്കി. 10 ാമത് യുക്മ ദേശീയ കലാമേളയുടെ ലോഗോ മത്സരത്തില്‍ വിജയിച്ച  സിജോ ജോര്‍ജ് ഡിസൈന്‍ ചെയ്ത ലോഗോയായിരുന്നു പത്താമത് യുക്മ ദേശീയ കലാമേളയുടെ ഒദ്യോഗിക ലോഗോയായി ഉപയോഗിച്ചത്. ഈ വിജയം കൂടിയായപ്പോള്‍ സിജാേയ്ക്ക്  ഇരട്ടി മധുരം.  സി.കെ.സി കവണ്‍ട്രിയിലെ (മിഡ്‌ലാന്‍ഡ്‌സ് റീജിയണ്‍) രേവതി നായര്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ കെ.എം എ. കീത്‌ലിയിലെ (യോര്‍ക്ക് ഷെയര്‍ ആന്റ് ഹംബര്‍ റീജിയണ്‍) ഫെര്‍ണാണ്ടസ്   വര്‍ഗ്ഗീസ് മൂന്നാം സ്ഥാനം നേടി.

ജൂണിയര്‍ വിഭാഗത്തില്‍ കേരള ക്‌ളബ്ബ് നനീറ്റണിലെ (മിഡ്‌ലാന്‍ഡ്‌സ് റീജിയണ്‍) ഷോണ്‍ ബിന്‍സ് മോന്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ഓക്‌സ്മാസിലെ (സൌത്ത് വെസ്റ്റ്) മാലു ജയകൃഷ്ണന്‍ രണ്ടാം സ്ഥാനവും ബി.എം.എ ബോള്‍ട്ടണിലെ (നോര്‍ത്ത് വെസ്റ്റ് റീജിയണ്‍) ജാക്വലിന്‍ ജോമി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

 

സബ്ബ് ജൂണിയര്‍ വിഭാഗത്തില്‍ 

വില്‍റ്റ് ഷെയര്‍ മലയാളി അസ്സോസ്സിയേഷനിലെ (സൌത്ത് വെസ്റ്റ് റീജിയണ്‍) സുരഭി സന്‍ജീവ്കുമാര്‍, നോര്‍മ മാഞ്ചസ്റ്ററിലെ (നോര്‍ത്ത് വെസ്റ്റ് റീജിയണ്‍)  കാതറൈന്‍ കെ ആന്‍സണ്‍, ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസ്സോസ്സിയേഷനിലെ (യോര്‍ക്ക്‌ഷെയര്‍ ആന്റ് ഹംബര്‍ റീജിയണ്‍) അമാന്‍ഡ ജോസഫ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 

 

വിവിധ റീജിയണുകളിലായി നടന്ന ആദ്യ റൗണ്ട് മത്സരങ്ങളില്‍ വിജയികളായ മുപ്പതോളം ചിത്രരചനാ പ്രതിഭകളാണ് നവംബര്‍ രണ്ടിന് മാഞ്ചസ്റ്ററിലെ ശ്രീദേവി നഗറില്‍ നടന്ന ഫൈനല്‍  റൗണ്ടില്‍ വളരെ ആവേശപൂര്‍വ്വം മാറ്റുരച്ചത്. 

യു കെ മലയാളികള്‍ക്കിടയിലെ അറിയപ്പെടുന്ന ചിത്രകാരനും യുക്മ സാംസ്‌കാരിക വേദി കലാ വിഭാഗം കണ്‍വീനറുമായ ജിജി വിക്ടറുടെയും സാംസ്‌കാരിക വേദി വൈസ് ചെയര്‍മാന്‍ ജോയി ആഗസ്തിയുടേയും നേതൃത്വത്തിലുള്ള ജഡ്ജിംഗ് പാനലാണ് മത്സരങ്ങള്‍ നിയന്ത്രിച്ചതും  മൂല്യ നിര്‍ണ്ണയം നടത്തിയതും. തന്റെ കലാ സൃഷ്ടികളുടെ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ള ജിജി വിക്ടര്‍, വില്‍റ്റ്ഷയര്‍ മലയാളി അസ്സോസ്സിയേഷന്‍ പ്രസിഡന്റും യുക്മ സൌത്ത് വെസ്റ്റ് റീജിയണ്‍ വൈസ് പ്രസിഡന്റുമാണ്.

കലാമേളയുടെ പ്രധാന വേദിയില്‍ നടന്ന സമ്മാനദാന ചടങ്ങില്‍ തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി, സാംസ്‌കാരിക വേദി ചെയര്‍മാന്‍ കൂടിയായ യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ്, ജിജി വിക്ടര്‍ എന്നിവര്‍ വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു. യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരി സി.എ ജോസഫ്, വൈസ് ചെയര്‍മാന്‍ ജോയി ആഗസ്തി, സാംസ്‌കാരിക സമിതി നാഷണല്‍ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്ജ്, യുക്മ പി ആര്‍ ഒ സജീഷ് ടോം, ജനറല്‍ കണ്‍വീനര്‍മാരായ തോമസ് മാറാട്ടുകളം, ജയ്‌സണ്‍ ജോര്‍ജ്ജ് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

 

 റീജിയണല്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

 

ചിത്രരചനാ മത്സരം ആദ്യ റൗണ്ട് റീജിയണല്‍ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങളും നാഷണല്‍ കലാമേളയോടനുബന്ധിച്ച് വിതരണം ചെയ്തു. കലാമേള സ്റ്റേജ് രണ്ടില്‍ വെച്ച് നടന്ന പ്രൌഢ ഗംഭീരമായ ചടങ്ങില്‍ യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ്, യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരി സി.എ. ജോസഫ്, വൈസ് ചെയര്‍മാന്‍ ജോയി ആഗസ്തി, നാഷണല്‍ കോഓര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്ജ്, ജനറല്‍ കണ്‍വീനര്‍ തോമസ് മാറാട്ടുകളം, കലാ വിഭാഗം കണ്‍വീനര്‍ ജിജി വിക്ടര്‍, യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ പ്രസിഡന്റ് ജാക്‌സണ്‍ തോമസ് എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ കൈമാറി. 

 

രണ്ട് ഘട്ടങ്ങളായി നടത്തിയ ചിത്ര രചനാ മത്സരത്തില്‍ വിജയികളായവരേയും പങ്കെടുത്തവരേയും യുക്മ ദേശീയ ഭാരവാഹികളും സാംസ്‌കാരിക വേദി നേതൃത്വവും പ്രത്യേകം അഭിനന്ദിച്ചു. മത്സരാര്‍ത്ഥികളുടെ രചനകള്‍ പൊതുവേ ഉന്നത നിലവാരം പുലര്‍ത്തുന്നവയാണെന്നും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ആളുകള്‍ ചിത്ര രചനാ മത്സരത്തില്‍ പങ്കെടുക്കുവാന്‍ മുന്നോട്ട് വരണമെന്നും ജിജി വിക്ടര്‍ തന്റെ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു.

 

 റീജിയണല്‍ വിജയികള്‍

 

സൌത്ത്  ഈസ്റ്റ് റീജിയന്‍:

 

സബ്ബ് ജൂണിയര്‍  

 

1. സാറ കുളത്തുങ്കല്‍, ഡാര്‍ട്ട്‌ഫോര്‍ഡ് മലയാളി അസ്സോസ്സിയേഷന്‍.

 

ജൂണിയര്‍ 

 

1. ഷെയ്ന്‍ സെബാസ്റ്റ്യന്‍, ഡി.കെ.സി പൂള്‍

2. മരിയ കുളത്തുങ്കല്‍, ഡാര്‍ട്ട്‌ഫോര്‍ഡ് മലയാളി അസ്സോസ്സിയേഷന്‍

3. സിറിയക്ക് സോണി, ഡി.കെ.സി പൂള്‍.

 

നോര്‍ത്ത് വെസ്റ്റ് റീജിയന്‍ :

 

സബ്ബ് ജൂണിയര്‍ 

 

1. ജോഷ്വ കുര്യന്‍, ബോള്‍ട്ടണ്‍ മലയാളി അസ്സോസ്സിയേഷന്‍

2. എയ്മി ജോഷി, വിഗന്‍ മലയാളി അസ്സോസ്സിയേഷന്‍

3. കാതറൈന്‍ കെ ആന്‍സണ്‍, നോര്‍മ.

 

ജൂണിയര്‍ 

 

1. ജാക്വലിന്‍ ജോമി, ബോള്‍ട്ടണ്‍ മലയാളി അസ്സോസ്സിയേഷന്‍.

 

സൌത്ത് വെസ്റ്റ് റീജിയന്‍:

 

സബ്ബ് ജൂണിയര്‍ 

 

1. സുരഭി സന്‍ജീവ് കുമാര്‍, WMA

2. ഡവീന അബി, WMA

3. ഏബല്‍ ജോര്‍ജ്ജ് തരകന്‍, WMA.

 

ജൂണിയര്‍ 

 

1. മാലു ജയകൃഷ്ണന്‍, ഓക്‌സ്മാസ്

2. അഞ്ജലി റെജി, ഓക്‌സ്മാസ്

3. ഹന്ന സക്കറിയ, IMA ബാന്‍ബറി.

സീനിയര്‍ 

1. നീന ആന്‍ ജേക്കബ്ബ്, WMA

 

മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍:

 

സബ്ബ് ജൂണിയര്‍ 

 

1. ആഗ്‌നസ് അജിത് പുല്ല്കാട്ട്, BCMC

2. മരിയ സന്തോഷ്, കേരളൈറ്റ് കമ്യൂണിറ്റി

3. അലക്‌സ അജിത് പുല്ല്കാട്ട്, BCMC

 

ജൂണിയര്‍ 

 

1. അനറ്റ് അജിത് പുല്ല്കാട്ട്, BCMC

2. ഷോണ്‍ ബിന്‍സ്‌മോന്‍, കേരള ക്‌ളബ്ബ് നനീറ്റണ്‍

3. ആന്‍ഡ്രു അജിത് പുല്ല്കാട്ട്, BCMC.

 

സീനിയര്‍ 

 

1. രേവതി നായര്‍, CKC കവണ്‍ട്രി

2. സരിന്‍ ജോര്‍ജ്ജ്, കേരളൈറ്റ് കമ്മ്യൂണിറ്റി

3. അന്ന മാത്യൂസ്, കേരളൈറ്റ് കമ്മ്യൂണിറ്റി.

 

ഈസ്റ്റ് ആംഗ്‌ളിയ റീജിയന്‍ :

 

സബ്ബ് ജൂണിയര്‍ 

 

1. നിക്കോളാസ് രാജു, BMA

2. അലീന ജോര്‍ജ്ജ്, BMA

3. നോറ ബാബു, കേംബ്രിഡ്ജ് അസ്സോസ്സിയേഷന്‍

.

ജൂണിയര്‍ 

 

1.ജോയല്‍ ജോസഫ്, 

BMA

2. സുഭദ്ര സുമേഷ് മേനോന്‍, കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി.

സീനിയര്‍ 

1. സിജോ ജോര്‍ജ്ജ്, BMA.

 

യോര്‍ക്ക്‌ഷെയര്‍ ആന്റ് ഹംബര്‍ റീജിയന്‍ :

 

സബ്ബ് ജൂണിയര്‍ 

 

1. ജാസ്മിന്‍ ജേക്കബ്ബ്, LEMA

2. അമാന്‍ഡ ജോസഫ്, ഷെഫീല്‍ഡ്

3. ഓസ്റ്റിന്‍ ജോസഫ്, ഷെഫീല്‍ഡ്.

 

ജൂണിയര്‍ 

 

1. സെഹ്‌റ ഇര്‍ഷാദ്, ഹള്‍

2, തന്‍മയ തോമസ്, ഹള്‍

.

സീനിയര്‍ 

 

1. അജയ് ചന്ദ്രന്‍, SKCA

2. ലക്ഷ്മി അജയ്, SKCA

3. ഫെര്‍ണാണ്ടസ് വര്‍ഗീസ്, KMA.

 




കൂടുതല്‍വാര്‍ത്തകള്‍.