CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 26 Minutes 21 Seconds Ago
Breaking Now

ജോലി സ്ഥലത്ത് വംശവെറി നേരിട്ട് വംശീയ ന്യൂനപക്ഷങ്ങള്‍; യുകെയില്‍ പകുതിയിലേറെ പേര്‍ക്കും തൊഴിലിടത്തില്‍ വംശവെറി നേരിട്ടു; ആശങ്ക കാര്യമാക്കാതെ എച്ച്ആര്‍

യുകെയുടെ പ്രശ്‌നങ്ങള്‍ക്ക് കുടിയേറ്റക്കാരാണ് കാരണമെന്ന പ്രചരണവും ഇതിന് ആക്കം കൂട്ടുന്നു

യുകെയിലെ തൊഴിലിടങ്ങളില്‍ വംശീയ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വംശവെറി തുടരുന്നു. ന്യൂനപക്ഷ വിഭാഗങ്ങളില്‍ പകുതിയോളം പേരാണ് ജോലി സ്ഥലതത് വംശവെറിക്ക് ഇരയാകുന്നതായി സര്‍വ്വെയില്‍ വ്യക്തമാക്കിയത്. തങ്ങളുടെ ആശങ്ക എച്ച്ആര്‍ ടീം കാര്യമായി എടുക്കുമെന്ന് ആത്മവിശ്വാസമില്ലെന്നാണ് ഭൂരിഭാഗവും കൂട്ടിച്ചേര്‍ത്തത്. 

വംശം, മതം എന്നിവയുമായി ബന്ധപ്പെട്ട് വംശവെറിയും, മോശം പെരുമാറ്റവും നേരിട്ടതായാണ് യുകെയിലെ അഞ്ച് വലിയ ന്യൂനപക്ഷ സമൂഹങ്ങളിലെ 75% പേരും വ്യക്തമാക്കിയത്. വംശീയമായ പെരുമാറ്റം തങ്ങളുടെ മാനസിക ആരോഗ്യത്തെ ബാധിച്ചെന്ന് കാല്‍ശതമാനം പേര്‍ പറയുന്നു. 

വംശവെറി ഒരു സമത്വ വിഷയം മാത്രമല്ല, മാനസിക ആരോഗ്യ പ്രശ്‌നം കൂടിയാണെന്ന് സെന്റര്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചു. വംശപരമായ സമത്വം മോശമാകുകയും, വിവേചനം യുകെയില്‍ സാധാരണ കാര്യമായി മാറുകയും ചെയ്യുന്നുവെന്നാണ് സര്‍വ്വെ കണ്ടെത്തിയത്. 

തൊഴിലിടത്തില്‍ വംശീയമായ പെരുമാറ്റം നേരിട്ടതായി 45% വംശീയ ന്യൂനപക്ഷ ജീവനക്കാര്‍ വെളിപ്പെടുത്തി. പലപ്പോഴും തമാശയെന്ന പേരിലാണ് ഈ അതിക്രമങ്ങള്‍. അതുകൊണ്ട് തന്നെ എച്ച്ആര്‍ ഇതൊരു വലിയ പ്രശ്‌നമായി കാണുന്നില്ലെന്നും പരാതിയുണ്ട്. 

യുകെയുടെ പ്രശ്‌നങ്ങള്‍ക്ക് കുടിയേറ്റക്കാരാണ് കാരണമെന്ന പ്രചരണവും ഇതിന് ആക്കം കൂട്ടുന്നു. വംശീയ പെരുമാറ്റത്തിന് ഇരയായി കഴിഞ്ഞാല്‍ ഏത് സമയത്തും ഇത് ആവര്‍ത്തിക്കാമെന്ന മാനസികാവസ്ഥയാണ് കൂടുതല്‍ പേരും സ്വീകരിക്കുന്നത്. മെന്റല്‍ ഹെല്‍ത്ത് സപ്പോര്‍ട്ട് തേടുന്നവരുടെ എണ്ണം കേവലം 5 ശതമാനം മാത്രമാണ്. 




കൂടുതല്‍വാര്‍ത്തകള്‍.