CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 26 Minutes 18 Seconds Ago
Breaking Now

മോര്‍ട്ട്‌ഗേജില്‍ ഷോക്കടിക്കും; മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; പ്രതിമാസ തിരിച്ചടവില്‍ 500 പൗണ്ടെങ്കിലും വ്യത്യാസം ഉറപ്പ്

430,000 പേര്‍ക്കാണ് ഏറ്റവും വലിയ തിരിച്ചടി നേരിടുക

6.5 മില്ല്യണ്‍ ഉപഭോക്താക്കളുടെ പ്രതിമാസ മോര്‍ട്ട്‌ഗേജ് തിരിച്ചടവുകളില്‍ കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. അടുത്ത മൂന്ന് വര്‍ഷത്തില്‍ ഇത്രയേറെ ആളുകളുടെ ഫിക്‌സഡ് ഡീലുകള്‍ അവസാനിക്കുന്നതോടെയാണ് ഇത്. 

4 ലക്ഷത്തോളം പേരുടെ പ്രതിമാസ തിരിച്ചടവില്‍ 500 പൗണ്ടിന്റെയെങ്കിലും വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പില്‍ പറയുന്നത്. ഇത് വാര്‍ഷിക മോര്‍ട്ട്‌ഗേജ് ബില്ലില്‍ 6000 പൗണ്ടാണ് കൂട്ടിച്ചേര്‍ക്കുക. 

ബാക്കിയുള്ള ഭവനഉടമകള്‍ക്ക് 100 പൗണ്ട് വര്‍ദ്ധനവും നേരിടണം. ഇത് വര്‍ഷത്തില്‍ 1200 പൗണ്ടായി മാറുമെന്ന് പുതിയ ബാങ്ക് ഓഫ് ഇംഗ്ലണ്ട് കണക്കുകള്‍ പറയുന്നു. പലിശ നിരക്കുകള്‍ വര്‍ദ്ധിച്ച് തുടങ്ങിയതോടെയാണ് മോര്‍ട്ട്‌ഗേജ് എടുത്തവര്‍ക്ക് ഈ തിരിച്ചടി ഒഴിവാക്കാന്‍ കഴിയാത്ത നിലയിലേക്ക് എത്തിയത്. 

എടുത്ത മോര്‍ട്ട്‌ഗേജിന്റെ വലുപ്പവും, തിരിച്ചടയ്ക്കാനുള്ള കാലാവധിയുമാണ് എത്രത്തോളം വര്‍ദ്ധന നേരിടേണ്ടി വരുമെന്നത് നിര്‍ണ്ണയിക്കുന്നത്. 2029 അവസാനിക്കുമ്പോള്‍ 100 പൗണ്ടില്‍ താഴെ വര്‍ദ്ധന നേരിടുന്ന 3.4 മില്ല്യണ്‍ ആളുകള്‍ ഉണ്ടാകുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കണക്ക്. 2.7 മില്ല്യണ്‍ ആളുകളുടെ പ്രതിമാസ തിരിച്ചടവ് 100 പൗണ്ടിനും, 500 പൗണ്ടിനും ഇടയിലാകും. 

430,000 പേര്‍ക്കാണ് ഏറ്റവും വലിയ തിരിച്ചടി നേരിടുക. ഇവര്‍ക്ക് 500 പൗണ്ടിലേറെ മോര്‍ട്ട്‌ഗേജ് തിരിച്ചടവ് വര്‍ദ്ധനയാണ് നേരിടേണ്ടി വരിക. എനര്‍ജി ബില്ലുകള്‍, ഇന്ധനവില എന്നിങ്ങനെ എല്ലാ മേഖലയിലും കുടുംബങ്ങള്‍ സാമ്പത്തിക ഞെരുക്കം നേരിടുകയാണെന്ന് ബാങ്ക് ചൂണ്ടിക്കാണിക്കുന്നു. ജനുവരിയില്‍ എനര്‍ജി ബില്ലുകള്‍ 26% വര്‍ദ്ധിക്കുമെന്നാണ് റെഗുലേറ്റര്‍ ഓഫ്‌ജെം സ്ഥിരീകരിച്ചിരിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.