CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 25 Minutes 44 Seconds Ago
Breaking Now

ഷാറൂഖിനൊപ്പമല്ല ആറ്റ്‌ലിയുടെ അടുത്ത ചിത്രവും വിജയ്‌ക്കൊപ്പം

വിജയ്, നയന്‍താര ജോഡികളെ കേന്ദ്രകഥാപാത്രങ്ങളാക്കി അവതരിപ്പിച്ച ബിഗിലിന്റെ വന്‍വിജയത്തിന് ശേഷം യുവ സംവിധായകന്‍ ആറ്റ്‌ലി ബോളിവുഡിലേക്ക് പറക്കുമെന്നായിരുന്നു വാര്‍ത്തകള്‍. ഷാറൂഖ് ഖാന്റെ ചിത്രം സംവിധാനം ചെയ്യുമെന്ന് പ്രതീക്ഷിച്ച് ഇരിക്കവെ ആറ്റ്‌ലി മറ്റൊരു വിജയ് ചിത്രത്തിനായി തയ്യാറെടുക്കുന്നതായാണ് സൂചന. 

ബിഗിലിന്റെ മുന്‍പ് പുറത്തുവിടാത്ത ഷൂട്ടിംഗ് സീന്‍ ആറ്റ്‌ലി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് തുടക്കമായത്. വിജയ്, ആറ്റ്‌ലി എന്നിവര്‍ അഞ്ചാം നമ്പര്‍ ജഴ്‌സി അണിഞ്ഞ് ഫുട്‌ബോള്‍ ടീമുമായി സംസാരിക്കുന്നതാണ് ചിത്രത്തിലുള്ളത്. 

ആറ്റ്‌ലിയുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ രാജാറാണി, തെരി, മെഴ്‌സല്‍, ബിഗില്‍, #എ5 സംവിധായകന്‍ എന്നാണ് എഴുതിയിട്ടുള്ളത്. ഇതോടെ എ5 ആറ്റ്‌ലിയുടെ അടുത്ത ചിത്രമാകുമെന്നാണ് പ്രതീക്ഷ. ഇത് ഷാറൂഖിനൊപ്പമാകില്ല വിജയ്ക്ക് ഒപ്പമാകുമെന്നും കരുതുന്നു. 

ലോകേഷ് കനകരാജിന്റെ ദളപതി 64-ലാണ് വിജയ് ഇപ്പോള്‍ അഭിനയിച്ച് വരുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.