CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 42 Minutes 47 Seconds Ago
Breaking Now

രാജ്യത്ത് ഏറ്റവുമധികം കൊലപാതകങ്ങള്‍ പ്രണയ പക മൂലം

കുറ്റകൃത്യങ്ങളില്‍ ഡല്‍ഹി ഒന്നാം സ്ഥാനത്തും കേരളം രണ്ടാം സ്ഥാനത്തുമാണ്.

രാജ്യത്ത് ഏറ്റവുമധികം കൊലപാതകങ്ങള്‍ പ്രണയത്തിന്റെ പേരിലാണ് സംഭവിക്കുന്നതെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട്. പ്രണയ പക കാരണമുണ്ടായ കൊലപാതകങ്ങള്‍ 28 ശതമാനത്തോളം വര്‍ദ്ധിപ്പിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു. 44412 കൊലപാതകങ്ങളാണ് ഇത്തരത്തില്‍ മാത്രമുണ്ടായത്. പ്രതിവര്‍ഷം ശരാശരി 395 പേരാണ് പ്രണയപകയുടെ പേരില്‍ യുപിയില്‍ കൊല്ലപ്പെടുന്നത്.

തമിഴ്‌നാട് കര്‍ണാടക, ഡല്‍ഹി സംസ്ഥാനങ്ങളിലും പ്രണയ കൊലപാതകമുണ്ട്. മറ്റ് സംസ്ഥാനങ്ങള്‍ മൂന്നും നാലും സ്ഥാനങ്ങളിലാണ്. രാജ്യത്ത് ദുരഭിമാനക്കൊലപാതകങ്ങളും വര്‍ദ്ധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2001 മുതല്‍ 2017 വരെയുള്ള റിപ്പോര്‍ട്ടുകള്‍ താരതമ്യം ചെയ്താണ് ഇതു കണ്ടെത്തിയത്. വ്യക്തി വൈരാഗ്യവും സ്വത്ത് തര്‍ക്കവും കാരണമുള്ള കൊലപാതകങ്ങള്‍ കുറഞ്ഞിട്ടുണ്ട്. പ്രണയ കൊലപാതകങ്ങള്‍ കേരളത്തിലും ബംഗാളിലും തുലോം കുറവാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

കുറ്റകൃത്യങ്ങളില്‍ ഡല്‍ഹി ഒന്നാം സ്ഥാനത്തും കേരളം രണ്ടാം സ്ഥാനത്തുമാണ്.




കൂടുതല്‍വാര്‍ത്തകള്‍.