CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Minutes 37 Seconds Ago
Breaking Now

ലണ്ടന്‍ ബ്രിഡ്ജിലെ തീവ്രവാദിക്കും അന്ത്യവിശ്രമം പാകിസ്ഥാനില്‍; ഉസ്മാന്‍ ഖാനെ ഖബറടക്കിയത് കശ്മീരിലെ സ്വന്തം ഗ്രാമത്തില്‍; ഒത്തുകൂടിയവര്‍ ചെയ്ത പാപങ്ങള്‍ പൊറുക്കാന്‍ പ്രാര്‍ത്ഥിച്ചു; ഭീകരവാദ കയറ്റുമതിക്ക് ഇതിലും വലിയ തെളിവ് വേണോ?

സാധാരണക്കാരനായി ജീവിച്ച ഖാന്‍ ഒരുവട്ടം പാകിസ്ഥാനില്‍ പോയി മടങ്ങിയതോടെയാണ് തീവ്രവാദിയായി മാറിയത്

ലണ്ടന്‍ ബ്രിഡ്ജ് ഭീകരന്‍ ഉസ്മാന്‍ ഖാന്റെ ഖബറടക്കം പാകിസ്ഥാനില്‍ നടത്തി. ഇയാളുടെ പാപങ്ങള്‍ പൊറുക്കാന്‍ പ്രാര്‍ത്ഥിച്ചാണ് സ്വദേശമായ ഗ്രാമത്തില്‍ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചത്. സിറ്റി ഓഫ് ലണ്ടന്‍ കൊറോണര്‍ വിട്ടുനല്‍കിയ മൃതദേഹം കുടുംബം പാക് തലസ്ഥാനമായ ഇസ്ലാമാബാദില്‍ എത്തിച്ചു. ഇവിടെ നിന്നും പ്രാദേശിക കശ്മീര്‍ ഗ്രാമമായ കജ്‌ലാനിയില്‍ എത്തിച്ചപ്പോള്‍ 3000-ഓളം പേര്‍ ഇ്‌സലാമിക ആചാരപ്രകാരമുള്ള അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുത്തു. 

വ്യാഴാഴ്ച ഉച്ചയോടെ ലണ്ടനില്‍ നിന്നും കയറ്റിവിട്ട മൃതദേഹം വെള്ളിയാഴ്ച രാവിലെ പാകിസ്ഥാനില്‍ എത്തിച്ചേര്‍ന്നതായി ഇസ്ലാമാബാദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സ്ഥിരീകരിച്ചു. രണ്ട് കറിക്കത്തികളും, വ്യാജ ചാവേര്‍ വെസ്റ്റും ധരിച്ച് ഖാന്‍ നടത്തിയ അക്രമത്തില്‍ രണ്ട് കേംബ്രിഡ്ജ് ഗ്രാജുവേറ്റുകളാണ് കൊല്ലപ്പെട്ടത്. ലണ്ടന്‍ ബ്രിഡ്ജില്‍ ഓടിയെത്തിയ സാധാരണക്കാര്‍ ഖാനെ കീഴ്‌പ്പെടുത്തുകയും സ്ഥലത്തെത്തിയ പോലീസ് ഇയാളെ വെടിവെച്ച് കൊല്ലുകയുമായിരുന്നു. 

പാക് അധീന കശ്മീരിലെ ഗ്രാമത്തില്‍ കുടുംബാംഗങ്ങള്‍ ഖാന്റെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുമെന്ന് ഒരു ബന്ധു നേരത്തെ അറിയിച്ചിരുന്നു. ഖബറടക്കം ചെറിയ ചടങ്ങാക്കി നടത്തുന്നതിനാലാണ് മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയത്. യുകെയില്‍ അന്ത്യകര്‍മ്മം നടത്താന്‍ മാതാപിതാക്കള്‍ക്ക് ധൈര്യമില്ലെന്നും ഈ ബന്ധു പറഞ്ഞു. 'ഉസ്മാന്‍ ചെയ്ത കാര്യങ്ങളില്‍ ഞെട്ടലും, ദുഃഖവുമുണ്ട്. അവന്റെ പ്രവൃത്തികളെ അപലപിക്കുന്നു. ഇരകളുടെ കുടുംബങ്ങള്‍ക്ക് അനുശോചനങ്ങള്‍, പരുക്കേറ്റവര്‍ എത്രയും പെട്ടെന്ന് ഭേദമാകട്ടെ', ഉസ്മാന്‍ ഖാന്റെ കുടുംബം മെട്രൊപൊളിറ്റന്‍ പോലീസ് മുഖാന്തിരം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പ് അറിയിച്ചു. 

ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സ്‌ഫോടനത്തില്‍ തകര്‍ക്കാന്‍ പദ്ധതിയിട്ട അല്‍ഖ്വായ്ദയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട തീവ്രവാദി സംഘത്തില്‍ അംഗമായിരുന്നു ഉസ്മാന്‍ ഖാന്‍. ഈ കുറ്റത്തിന് ശിക്ഷ അനുഭവിച്ചതിന് ശേഷം നേരത്തെ ജയിലില്‍ നിന്നിറങ്ങിയപ്പോഴാണ് 28-കാരന്‍ നിരപരാധികളുടെ ജീവനെടുത്തത്. സാധാരണക്കാരനായി ജീവിച്ച ഖാന്‍ ഒരുവട്ടം പാകിസ്ഥാനില്‍ പോയി മടങ്ങിയതോടെയാണ് തീവ്രവാദിയായി മാറിയത്. 




കൂടുതല്‍വാര്‍ത്തകള്‍.