CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 25 Seconds Ago
Breaking Now

രാഷ്ട്രീയക്കാരെ 'തെറിവിളിക്കുന്ന' റാപ്പര്‍ വില്ല്യം രാജകുമാരന്റെ അവാര്‍ഡ് ഏറ്റുവാങ്ങിയത് അമ്മയ്ക്ക് വേണ്ടി; ലങ്കയില്‍ നിന്നും കുടിയേറിയ അമ്മ തുന്നിയ റിബ്ബണ്‍ ചേര്‍ത്ത മെഡല്‍ മാതംഗിക്ക് 'നിസ്സാരമല്ല'!

രാജ്ഞിയുടെ ബര്‍ത്ത്‌ഡേ അവാര്‍ഡുകളുടെ ഭാഗമായാണ് എം.ഐ.എയ്ക്ക് മെഡല്‍ ലഭിച്ചത്

രാഷ്ട്രീയക്കാരെ വലിച്ചുകീറുന്ന റാപ്പുകളാണ് എം.ഐ.എ പുറത്തിറക്കാറുള്ളത്. അങ്ങിനെയൊരു വ്യക്തി സംഗീതത്തിന് നല്‍കിയ സേവനങ്ങള്‍ക്ക് വില്ല്യം രാജകുമാരനില്‍ നിന്നും എംബിഇ അവാര്‍ഡ് സ്വീകരിച്ചപ്പോള്‍ ആരാധകര്‍ അത്ഭുതപ്പെട്ടു. എന്നാല്‍ മാതംഗി അരുള്‍പ്രകാശത്തം എന്ന എം.ഐ.എയ്ക്ക് ആ അവാര്‍ഡ് അത്രയേറെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒന്നാണ്. 

മാതംഗിയുടെ സ്വന്തം അമ്മ തുന്നിയ പിങ്ക് റിബ്ബണാണ് ബക്കിംഗ്ഹാം കൊട്ടാരം നല്‍കുന്ന അവാര്‍ഡിനൊപ്പം തുന്നിച്ചേര്‍ത്തിരിക്കുന്നത് എന്നത് തന്നെയാണ് ആ അവാര്‍ഡിന്റെ മഹത്വം വര്‍ദ്ധിപ്പിക്കുന്നത്. കഴിഞ്ഞ 33 വര്‍ഷമായി മെഡല്‍ നല്‍കുന്നവര്‍ക്കുള്ള ആദരവിനൊപ്പം അമ്മ കലാ പ്രകാശം കൈകൊണ്ട് തുന്നിയ റിബ്ബണും ഇടംപിടിക്കുന്നുണ്ട്. ഇംഗ്ലീഷ് സംസാരിക്കാത്ത തന്റെ അമ്മയ്ക്ക് ശ്രീലങ്കയിലെ യുദ്ധത്തില്‍ നിന്നും രക്ഷപ്പെട്ട് യുകെയില്‍ അഭയാര്‍ത്ഥിത്വം നേടിയപ്പോള്‍ ചെയ്യാന്‍ കഴിഞ്ഞ ഏക ജോലി തുന്നലായിരുന്നുവെന്ന് റാപ്പറായ മകള്‍ പറഞ്ഞു. 

രാജ്ഞിയുടെ ബര്‍ത്ത്‌ഡേ അവാര്‍ഡുകളുടെ ഭാഗമായാണ് എം.ഐ.എയ്ക്ക് മെഡല്‍ ലഭിച്ചത്. തന്റെ അമ്മ തുന്നിയ റിബ്ബണ്‍ ചേര്‍ത്ത മെഡല്‍ എന്ന് തലക്കെട്ട് നല്‍കിയാണ് ഗായിക അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. അമ്മയ്ക്കുള്ള ആദരവായാണ് രാജ്ഞിയുടെ ഈ അവാര്‍ഡ് താന്‍ ഏറ്റുവാങ്ങിയതെന്ന് വെസ്റ്റ് ലണ്ടന്‍ ഹൗണ്‍സ്ലോയില്‍ ജനിച്ച മാതംഗി വ്യക്തമാക്കി. 'ഞങ്ങള്‍ക്ക് നല്ലൊരു ജീവിതം കിട്ടാനാണ് കുറഞ്ഞ കൂലിയില്‍ അമ്മ ഈ ജോലി ചെയ്തത്', ഗായിക ഓര്‍മ്മിപ്പിച്ചു. 

ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തില്‍ നിന്നും രക്ഷപ്പെടാനാണ് ഈ കുടുംബം യുകെയില്‍ അഭയംതേടിയത്. തന്റെ പോരാട്ടം ഇനിയും തുടരുമെന്ന് മാതംഗി വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.