CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes 20 Seconds Ago
Breaking Now

വ്യാജ സര്‍ട്ടിഫിക്കറ്റ്; തലശേരി സബ് കളക്ടര്‍ ആസിഫിനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്

സബ് കളക്ടര്‍ക്കെതിരെ കേസെടുക്കണമെന്ന് സര്‍ക്കാരിനോട് വിജിലന്‍സ് ശുപാര്‍ശ ചെയ്യും.

തലശേരി സബ് കളക്ടര്‍ ആസിഫ് കെ യൂസഫ് വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് ഐ.എ.എസ് നേടിയതെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. ഒബിസി സംവരണം കിട്ടാന്‍ ആസിഫ് വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന് എറണാകുളം ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കൈമാറി. സബ് കളക്ടര്‍ക്കെതിരെ കേസെടുക്കണമെന്ന് സര്‍ക്കാരിനോട് വിജിലന്‍സ് ശുപാര്‍ശ ചെയ്യും.

ആസിഫിനുവേണ്ടി കണയന്നൂര്‍ തഹസില്‍ദാര്‍ നല്‍കിയ ക്രീമിലെയര്‍വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ശരിവയ്ക്കുന്നതാണ് വിജിലന്‍സിന്റെയും കണ്ടെത്തല്‍. സിവില്‍ സര്‍വ്വീസ് പരീക്ഷയെഴുതുന്ന ഉദ്യോഗാര്‍ത്ഥികളുടെ കുടുംബത്തിന് ആറു ലക്ഷത്തിനു താഴെ വരുമാനമുണ്ടെങ്കില്‍ ക്രീമിലര്‍ ഇതരവിഭാഗത്തിലുള്ള ആനുകൂല്യം ലഭിക്കും.

ഈ ആനുകൂല്യം ലഭിക്കാന്‍ ആസിഫ് കെ യൂസഫ് തെറ്റായ രേഖകള്‍ സമര്‍പ്പിച്ചുവെന്ന് എറണാകുളം ജില്ലാ കളക്ടറുടെ അന്വേഷണത്തില്‍ കണ്ടെത്തിയത്. 2015ല്‍ ആസിഫ് പരീക്ഷയെഴുതുമ്പോള്‍ കുടുബത്തിന് 1.8 ലക്ഷം വരുമാനം മാത്രമേയുള്ളൂവെന്നായിരുന്നു യുപിഎസ്സിക്ക് നല്‍കിയ രേഖ. എന്നാല്‍ ആസിഫിന്റെ കുടുംബം ആദായനികുതി അടക്കുന്നവരാണെന്നും 2015ല്‍ കുടുംബത്തിന്റെ വരുമാനം 28 ലക്ഷമാണെന്നും ജില്ലാ കളക്ടര്‍ കണ്ടെത്തി. ആദായനികുതി വകുപ്പിന് ആസിഫിന്റെ മാതാപിതാക്കള്‍ നല്‍കിയ രേഖയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

 

 




കൂടുതല്‍വാര്‍ത്തകള്‍.