
















നടന്‍ വിനായകനെതിരെ ചുമത്തിയ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള കേസില്‍ തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ ഒരുങ്ങി പൊലീസ്. വിനായകനെ നോട്ടീസ് നല്‍കി ചോദ്യം ചെയ്യലിന് വിളിപ്പിക്കും. അടുത്തയാഴ്ച തന്നെ നോട്ടീസ് നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ ആലോചന.
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ ഇന്നലെയാണ് നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തത്. ആലപ്പുഴ മാവേലിക്കര പൊലീസാണ് വിനായകനെതിരെ കേസെടുത്തത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ആലപ്പുഴയില്‍ വെച്ച് നടന്ന ബാലാവകാശ കമ്മീഷന്റെ സിറ്റിങ്ങില്‍ പൊലീസിന് കമ്മീഷന്‍ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതോടെയാണ് എഫ്‌ഐആര്‍ ഇട്ടത്. ബോംബെയില്‍ ജോലി ചെയ്യുന്ന തഴക്കര സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്. പരാതിക്കാരന്റെ പ്രായപൂര്‍ത്തിയാകാത്ത മകളുടെ ചിത്രം വിനായകന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതിനെതിരെയാണ് ബാലാവകാശ കമ്മീഷനെ സമീപിച്ചത്.