CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 24 Seconds Ago
Breaking Now

കാര്‍ഡിഫില്‍ കൊറോണാവൈറസ് ബാധിച്ച് ഇന്ത്യന്‍ വംശജനായ ഹാര്‍ട്ട് സര്‍ജന്‍ മരിച്ചു; ജീത്തുവെന്ന് സഹപ്രവര്‍ത്തകര്‍ സ്‌നേഹത്തോടെ വിളിച്ച ആത്മാര്‍ത്ഥതയുള്ള ഡോക്ടറുടെ മരണത്തില്‍ വിറങ്ങലിച്ച് എന്‍എച്ച്എസ്

ഡോക്ടറുടെ ജീവന്‍ രക്ഷിക്കാന്‍ സഹപ്രവര്‍ത്തകര്‍ പരിശ്രമിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു

കൊറോണാവൈറസ് ബാധിച്ച് രണ്ട് മക്കളുടെ പിതാവായ പ്രമുഖ ഹാര്‍ട്ട് സര്‍ജന്‍ മരിച്ചതോടെ എന്‍എച്ച്എസ് ജോലിക്കാര്‍ക്കിടയില്‍ ആശങ്ക വളരുന്നു. കാര്‍ഡിഫ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ഓഫ് വെയില്‍സില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന 58-കാരനായ ജിതേന്ദ്ര റാത്തോഡാണ് മരണമടഞ്ഞത്. ഇന്ത്യന്‍ വംശജനായ ഈ പ്രഗത്ഭ ഡോക്ടര്‍ 1990-കളില്‍ ഇതേ ആശുപത്രിയിലാണ് തന്റെ ജോലി ആരംഭിച്ചത്. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ഡോക്ടറുടെ ജീവന്‍ രക്ഷിക്കാന്‍ സഹപ്രവര്‍ത്തകര്‍ പരിശ്രമിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. 

സഹപ്രവര്‍ത്തകര്‍ 'ജീത്തു' എന്ന് വിളിച്ചിരുന്ന ഡോ. ജിതേന്ദ്ര റാത്തോഡിന് എന്തെങ്കിലും തരത്തിലുള്ള മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി വ്യക്തതയില്ല. 'ഏറെ ദുഃഖത്തോടെയാണ് കാര്‍ഡിയോതൊറാസിക് സര്‍ജറി അസോസിയേറ്റ് സ്‌പെഷ്യലിസ്റ്റ് ജിതേന്ദ്ര റാത്തോഡിന്റെ നിര്യാതനായ വിവരം അറിയിക്കുന്നത്', കാര്‍ഡിഫ് & വെയില്‍ യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് ബോര്‍ഡ് അറിയിച്ചു. കൊവിഡ്-19 പോസിറ്റീവായ ശേഷമാണ് ജനറല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ അദ്ദേഹം മരണമടഞ്ഞത്. 

വെയില്‍സിലെ മെഡിക്കല്‍ പ്രൊഫഷണില്‍ ഏറെ ആദരിക്കപ്പെടുന്ന വ്യക്തിത്വമായിരുന്ന ഡോ. റാത്തോഡിനെ അത്യധികം ആത്മാര്‍ത്ഥതയുള്ള സര്‍ജനെന്നാണ് വിശേഷിപ്പിച്ചത്. ഹൃദയം, ശ്വാസകോശം, മറ്റ് നെഞ്ചിലെ അവയവങ്ങള്‍ എന്നിവയില്‍ സര്‍ജറി ചെയ്യുന്ന സ്‌പെഷ്യലിസ്റ്റാണ് കാര്‍ഡിയോതൊറാസിക് സര്‍ജന്‍. 'എല്ലാവരും ഇഷ്ടപ്പെടുകയും, ബഹുമാനിക്കപ്പെടുകയും ചെയ്യുന്ന വ്യക്തിയാണ്. നല്ലൊരു മനുഷ്യനുമായിരുന്നു അദ്ദേഹം. സ്‌പെഷ്യാലിറ്റിയിലേക്കുള്ള അവരുടെ ആത്മാര്‍ത്ഥത മികച്ചതായിരുന്നു. അദ്ദേഹത്തിന് ഭാര്യയും രണ്ട് മക്കളുമുണ്ട്', ഹെല്‍ത്ത് ബോര്‍ഡ് വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി. 

1990-കള്‍ മുതല്‍ കാര്‍ഡിയോ-തൊറാസിക് സര്‍ജറി ഡിപ്പാര്‍ട്ട്‌മെന്റിലാണ് ഡോ. റാത്തോഡ് പ്രവര്‍ത്തിച്ച് വരുന്നത്. വിദേശത്ത് കുറച്ച് കാലം ജോലി ചെയ്ത ശേഷം 2006-ല്‍ യുഎച്ച്ഡബ്യുവിലേക്ക് മടങ്ങിയെത്തി. യുകെയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വംശജര്‍ കൊറോണാവൈറസ് ബാധിച്ച് മരിക്കുന്നത് ഇന്ത്യന്‍ സമൂഹത്തിന് ആശങ്കയായി മാറുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.