Breaking Now

അറസ്റ്റ് എതിർത്ത ചൈനീസ് ഡ്രൈവറിനെ പോലീസ് അടിച്ചു കൊന്നു.

മോട്ടോർ വേയിൽ രണ്ടു പേരെ ഒരു ഡ്രൈവർ മർദിക്കുന്നുവെന്ന പരാതി ലഭിച്ചതിനെ തുടർന്ന് എത്തിയ പോലീസിനെ കണ്ടപ്പോൾ കാറിൽ നിന്നും ഇറങ്ങാൻ വിസ്സമ്മതിച്ച ഡ്രൈവറെ പോലീസ് കമ്പ് ഉപയോഗിച്ച് അടിച്ചു കൊന്നു.

ഒരു ഡ്രൈവർ ഒരു ചെറിയ ട്രാഫിക്‌ പ്രശ്നത്തെ തുടർന്ന് മറ്റൊരു ഡ്രൈവറെ അടിക്കുന്നുവെന്നു അറിഞ്ഞാണ് പോലീസ് എത്തിയത്. ഇതിനു ശേഷം മോട്ടോർ വേയിൽ മറ്റു രണ്ടു പേരെയും ഇയാൾ കത്തി വച്ച് കുത്തുന്നത് കണ്ട മറ്റൊരു യാത്രക്കാരൻ പോലീസിനെ വിളിച്ചു അറിയിച്ചതിനെ തുടരനാണ് പോലീസ് സംഭവ സ്ഥലത്ത് എത്തിയത്. എന്നാൽ ഇയാളോട് കാറിൽ നിന്നും ഇറങ്ങി വരാൻ പോലീസ് ആവശ്യപ്പെട്ടപ്പോൾ അത് അനുസരിക്കാൻ കൂട്ടാക്കിയില്ല. അറസ്റ്റ് ചെയ്യാൻ വന്ന പോലീസിനെ ചെറുക്കാൻ ശ്രമിച്ചതോടെയാണ്‌ കാര്യങ്ങളുടെ ഗതി മാറിയത്.

 പോലീസിനെ കണ്ടതോടെ കത്തിയുമായി കാറിനകത്ത്‌ കയറി ലോക്ക് ചെയ്ത ഡ്രൈവർ ഇറങ്ങി വരാൻ കൂട്ടാക്കിയില്ല. പിന്നീട് ഇയാളെ പുറത്തിറക്കാൻ പോലീസ് കമ്പും ലാത്തിയും ഉപയോഗിച്ച് കാറിന്റെ ജനാല തകർത്ത് ഡ്രൈവറെ അടിക്കുകയായിരുന്നു. പോലീസിനെ വിളിച്ചു വരുത്തിയ യാത്രക്കാരൻ ഡ്രൈവറെ പോലീസ് തല്ലുന്നത് തന്റെ മൊബൈലിൽ പകർത്തി. പിന്നീട് പോലീസുകാർ ഡ്രൈവറെ കാറിനു പുറത്തു എത്തിച്ചു വൈദ്യ സഹായം തേടിയെങ്കിലും അതിനുള്ളിൽ തന്നെ ഡ്രൈവർ മരണമടഞ്ഞിരുന്നു.

ഇതിനെ കുറിച്ചുള്ള അന്വേഷണത്തിന് അധികൃതർ ഉത്തരവ് ഇട്ടു. ഡ്രൈവറുടെ ആക്രമണത്തിനു ഇരയായ മൂന്നു പേരിൽ രണ്ടു പേർ അപ്പോൾ തന്നെ മരണമടഞ്ഞു. ഒരാൾ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിലാണ്. ഇയാൾ ഈ മൂന്ന് പേരെയും ആക്രമിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല. ഡ്രൈവർ നിയമ ലംഘിച്ചു എന്ന് പറഞ്ഞ ഒരു പോലീസ് ഓഫീസർ പോലീസുക്കാർ അവരുടെ ഡ്യൂട്ടിയാണ് ചെയ്തത് എന്ന് പറഞ്ഞു. ഡ്രൈവർ ആരാണെന്നോ എവിടെ ഉള്ളതാണ് എന്നോ മനസിലായിട്ടില്ല. 

 




കൂടുതല്‍വാര്‍ത്തകള്‍.