CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 12 Minutes 38 Seconds Ago
Breaking Now

ബോറിസ് വെന്റിലേറ്ററിന്റെ സഹായമില്ലാതെ ശ്വസിക്കുന്നു, ന്യൂമോണിയയും ഇല്ല; കൊറോണയെ നേരിടുന്ന പ്രധാനമന്ത്രിയുടെ നില തൃപ്തികരം; അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് വക്താവ്

സ്റ്റാന്‍ഡേര്‍ഡ് രീതിയിലുള്ള ഓക്‌സിജന്‍ നല്‍കുക മാത്രമാണ് ആശുപത്രിയില്‍ ചെയ്തിട്ടുള്ളതെന്ന് പ്രധാനമന്ത്രിയുടെ വക്താവ്

കൊറോണവൈറസ് ബാധിതനായി ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് ഡൗണിംഗ് സ്ട്രീറ്റിന്റെ സ്ഥിരീകരണം. ശ്വാസമെടുക്കാന്‍ മറ്റ് സഹായങ്ങള്‍ ആവശ്യമില്ലാത്ത ബോറിസിന് ന്യൂമോണിയയും ബാധിച്ചിട്ടില്ലെന്ന് അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് കൊണ്ട് പ്രധാനമന്ത്രിയുടെ വക്താവ് കൂട്ടിച്ചേര്‍ത്തു. 

സ്റ്റാന്‍ഡേര്‍ഡ് രീതിയിലുള്ള ഓക്‌സിജന്‍ നല്‍കുക മാത്രമാണ് ആശുപത്രിയില്‍ ചെയ്തിട്ടുള്ളതെന്ന് പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു. അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് വിശദീകരണം നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ബന്ധിതമായത്. ബോറിസിന്റെ ആരോഗ്യനിലയില്‍ വ്യാപകമായ ആശങ്ക ഉയര്‍ന്നെങ്കിലും വെന്റിലേറ്ററിന്റെ സഹായം ആവശ്യമായി വന്നിട്ടില്ല. 

ലണ്ടന്‍ സെന്റ് തോമസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച 55-കാരനായ പ്രധാനമന്ത്രിയുടെ ആരോഗ്യനില വഷളായതോടെയാണ് ഐസിയുവിലേക്ക് മാറ്റി ഓക്‌സിജന്‍ നല്‍കിയത്. പ്രധാനമന്ത്രിക്ക് വെന്റിലേറ്ററിന്റെ സഹായം ആവശ്യമായി വരുമെന്ന് ഡോക്ടര്‍മാര്‍ ഭയപ്പെട്ടിരുന്നു. പ്രധാനമന്ത്രി കൊറോണയ്‌ക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്നതായി വ്യക്തമാക്കിയ മൈക്കിള്‍ ഗോവ് ഇതിന് പിന്നാലെ സെല്‍ഫ് ഐസൊലേഷനിലേക്ക് മാറിയത് സര്‍ക്കാരിന് തിരിച്ചടിയായി. ഒരു കുടുംബാംഗം ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെയാണ് ഗോവ് ഐസൊലേഷനിലേക്ക് മാറിയത്. 




കൂടുതല്‍വാര്‍ത്തകള്‍.