CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 48 Minutes 33 Seconds Ago
Breaking Now

സ്ത്രീകളിലെ വന്ധ്യത; ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

ഗര്‍ഭം ധരിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? ലോകത്ത് 48 മില്ല്യണ്‍ സ്ത്രീകള്‍ വന്ധ്യത നേരിടുന്നതായാണ് കണക്ക്. ന്യൂട്രീഷ്യന്‍, രോഗങ്ങള്‍, ഗര്‍ഭപാത്രത്തിന്റെ രൂപീകരണത്തിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയ പല കാര്യങ്ങളും ഇതിന് കാരണമാകും. 

30 വയസ്സ് പൂര്‍ത്തിയായാല്‍ ഗര്‍ഭം ധരിക്കാനുള്ള സാധ്യതകള്‍ കുറഞ്ഞ് തുടങ്ങും. 35 വയസ്സിന് ശേഷം ഇത് വര്‍ദ്ധിക്കും. ആര്‍ത്തവവുമായി ബന്ധപ്പെട്ടാണ് സ്ത്രീകളിലെ വന്ധ്യതയുടെ ലക്ഷണങ്ങള്‍ പ്രകടമാക്കുക. എന്നാല്‍ പലരും ഇവ അവഗണിക്കും. കൃത്യസമയത്ത് ഇത് ശ്രദ്ധിച്ച് ചികിത്സ നല്‍കിയാല്‍ മാറ്റമുണ്ടാകും. 

ആര്‍ത്തവചക്രം കൃത്യമല്ലെങ്കില്‍ ഇത് വന്ധ്യതയിലേക്കുള്ള ആദ്യ സൂചനയാകും. മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങളും ഈ കൃത്യതക്കുറവിന് കാരണമാകാം. പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോമാണ് സാധാരണ പ്രശ്‌നമാകുന്നത്. അതുകൊണ്ട് ആര്‍ത്തവചക്രം കൃത്യമായി ശ്രദ്ധിക്കണം. 

ആര്‍ത്തവം പൂര്‍ണ്ണമായി അപ്രത്യക്ഷമാകുന്ന അമെനോറിയ എന്നതും മറ്റൊരു സൂചനയാണ്. ആര്‍ത്തവ സമയത്തെ അതികഠിനമായ വേദനയാണ് മറ്റൊരു കാര്യം. പെല്‍വിക് ഇന്‍ഫ്‌ളമേറ്ററി ഡിസീസ് പോലുള്ളവയാണോ ഈ വേദനയ്ക്ക് കാരണമെന്ന് കണ്ടെത്തി ചികിത്സിക്കണം, മറിച്ചായാല്‍ വന്ധ്യതയിലേക്ക് വഴിതെളിയും. 




കൂടുതല്‍വാര്‍ത്തകള്‍.