CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 6 Seconds Ago
Breaking Now

ദൃശ്യം രണ്ടാം ഭാഗം ; വീട്ടുകാര്‍ പോലും എതിരായിരുന്നുവെന്ന് ജീത്തു ജോസഫ്

ജീത്തു ജോസഫ് മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിന് രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ചിത്രത്തെ കുറിച്ച് ജീത്തു ജോസഫ് പറയുന്നതിങ്ങനെയാണ്.

ദൃശ്യം പോലെയൊരു ചിത്രത്തെ മറികടക്കുന്ന രീതിയില്‍ ഒരു സിനിമ ചെയ്യാനാകുമോ എന്ന് സത്യം പറഞ്ഞാല്‍ അറിയില്ല. നാല് അഞ്ച് വര്‍ഷമായി ഈ ഐഡിയ മനസ്സില്‍ ഉണ്ടായിരിന്നു എന്നാല്‍ അതുമായി മുന്നോട്ട് പോകണ്ട എന്നു തന്നെയാണ് മനസ് പറഞ്ഞത്. ഒരുപാട് പേര്‍ രണ്ടാം ഭാഗത്തെ കുറിച്ചുള്ള അന്വേഷണം നടത്തി. മുംബൈയിലെ രണ്ട് വമ്പന്‍ പ്രൊഡക്ഷന്‍ ഹൗസുകള്‍ ഇതേ ആവശ്യവുമായി എന്റെ മുന്നില്‍ വന്നു. ആന്റണി പെരുമ്പാവൂരും മോഹന്‍ലാലും പിന്തുണ നല്‍കി. ഞാന്‍ ഒരു ഫസ്റ്റ് ഡ്രാഫ്റ്റ് എഴുതി. മോഹന്‍ലാലിനോട് പറഞ്ഞപ്പോള്‍ മുന്നോട്ട് പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ പ്രോജക്ടിന്റെ വിജയത്തെ കുറിച്ചു എനിക്കൊരു പേടി ഉണ്ടായിരുന്നു. ലോക്ക് ഡൌണിന്റെ ആദ്യ ആഴ്ചകളില്‍ ഒന്നും ചെയ്യാനില്ലായിരുന്ന സമയത്, ഞാന്‍ ആ പഴയ ഡ്രാഫ്റ്റ് മാറ്റി എഴുതി തുടങ്ങി, ആദ്യം സീന്‍ ഓര്‍ഡറും പിന്നെ പൂര്‍ണമായ സ്‌ക്രിപ്റ്റും എഴുതി. അപ്പോഴാണ് എനിക്കി സിനിമയില്‍ വിശ്വാസം വന്നത്. ലാലേട്ടന് അത് അയക്കുകയും ചെയ്തു. പിന്നീടെല്ലാം പെട്ടന്നായിരുന്നു 'എന്റെ വീട്ടുകാര്‍ പോലും ആദ്യം ഈ ഐഡിയക്ക് എതിരായിരുന്നു. അടുത്ത സുഹൃത്തുക്കള്‍ ആദ്യം മുതല്‍ തന്നെ ഇത് വേണ്ട എന്നു പറഞ്ഞിരുന്നു. പിന്നിട് അവര്‍ക്ക് ഞാന്‍ ഈ ഡ്രാഫ്റ്റ് നല്‍കി, എന്റെ വീട്ടുകാര്‍ അടക്കം അപ്പോള്‍ ഒരു നല്ല ഫാമിലി ഡ്രാമയുടെ സാധ്യത മനസിലാക്കി. ഫൈനല്‍ സ്‌ക്രിപ്റ്റ് കണ്ട ശേഷം അവര്‍ക്ക് പൂര്‍ണമായും ഈ സിനിമയെ കുറിച്ചു ബോധ്യമായി. ഇതൊരു നല്ല കുടുംബ ചിത്രമായിരിക്കും എന്നാണ് എന്റെ ഉറപ്പ് 'ജീത്തു പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.