CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 11 Seconds Ago
Breaking Now

കോട്ടയത്ത് വീട്ടമ്മയുടെ കൊലപാതകം ; പ്രതി അറസ്റ്റില്‍ ; സാമ്പത്തിക സഹായം നല്‍കാത്തതിലുള്ള വൈരാഗ്യം

പ്രതിക്ക് കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നു

കോട്ടയം വേളൂരിലെ വീട്ടമ്മയുടെ കൊലപാതകം സാമ്പത്തിക സഹായം നല്‍കാത്തതിലുള്ള വൈരാഗ്യമാണെന്ന് പൊലീസ്. സംഭവത്തില്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയെ കുടുംബം ഇടക്കിടെ സഹായിച്ചിരുന്നു. രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

ഇന്നലെ വൈകിട്ട് ചോദ്യം ചെയ്യാന്‍ വിളിച്ച ഏഴു പേരില്‍ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാള്‍ തന്നെയാണ് പ്രതിയെന്ന് ഇപ്പോള്‍ പൊലീസിനു വ്യക്തമായിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പ്രതിക്ക് കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്ന പ്രതിക്ക് ഈ കുടുംബം ഇടക്കിടെ സഹായം നല്‍കിയിരുന്നു. കുറ്റകൃത്യം നടന്ന ദിവസവും പ്രതി വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇയാള്‍ക്ക് കുടിക്കാന്‍ വെള്ളം നല്‍കി. തുടര്‍ന്ന് ഇയാള്‍ സാമ്പത്തിക സഹായം ആവശ്യപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ ഇത് നല്‍കാനാവില്ല എന്ന് ഇവര്‍ പറഞ്ഞതിനെ തുടര്‍ന്ന് തര്‍ക്കം ഉടലെടുത്തു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

കുമരകത്താണ് ഇയാള്‍ താമസിക്കുന്നത്. കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇരുവരെയുടെയും കൈകാലുകളില്‍ ഷോക്കടിപ്പിക്കാന്‍ ഇയാള്‍ ശ്രമം നടത്തിയിരുന്നു.

സിസിടിവി ദൃശ്യങ്ങളിലൂടെ മോഷണം പോയ കാര്‍ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്. കുമരകം വഴിയാണ് കാര്‍ സഞ്ചരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് ചെങ്ങളത്തെ പെട്രോള്‍ പമ്പില്‍ കാറുമായി എത്തി ഇന്ധനം നിറക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. ഈ ദൃശ്യത്തില്‍ പതിഞ്ഞ മുഖവുമായി സാമ്യമുള്ള ആളുകളെക്കുറിച്ചുള്ള അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെന്ന് സംശയിക്കപ്പെടുന്നയാളെ കസ്റ്റഡിയില്‍ എടുത്തിരുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.