CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 16 Minutes 28 Seconds Ago
Breaking Now

സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ ആദ്യ റൗണ്ട് പൂര്‍ത്തിയായി ; രണ്ടാമത്തെ റൗണ്ട് മത്സരങ്ങള്‍ ഈ ശനിയാഴ്ച മുതല്‍ ആരംഭിക്കും

പ്രെസ്റ്റണ്‍ .ഗ്രെയ്റ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തുന്ന സുവാറ 2020 ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ എഴുപത്തിയഞ്ചു ശതമാനം കുട്ടികള്‍ രണ്ടാമത്തെ റൗണ്ട് മത്സരങ്ങള്‍ക്ക് യോഗ്യത നേടി. ആദ്യ റൗണ്ടിലെ മൂന്നാമത്തെ ആഴ്ച മത്സരത്തില്‍ മുപ്പത്തിനാല് കുട്ടികള്‍ നൂറു ശതമാനം വിജയം കരസ്ഥമാക്കി . എയ്ജ് ഗ്രൂപ്പ് 8- 10 ല്‍ പതിനാലു കുട്ടികള്‍ നൂറുശതമാനം മാര്‍ക്കുകള്‍ നേടിയപ്പോള്‍ മറ്റ് രണ്ട് എയ്ജ് ഗ്രൂപ്പുകളില്‍ നിന്ന് പത്തു കുട്ടികള്‍ വീതം നൂറുശതമാനം മാര്‍ക്കുകള്‍ നേടി. രണ്ടാമത്തെ റൗണ്ട് മത്സരങ്ങള്‍ ഈ ശനിയാഴ്ച്ച മുതല്‍ ആരംഭിക്കും. രണ്ടാം റൗണ്ടിലെ മത്സരങ്ങള്‍ നാല് ആഴ്ചകളിലായിട്ടാണ് നടത്തുന്നത് . മത്സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും അവരുടെ ആദ്യ റൗണ്ടിലെ  മത്സര ഫലം ഇതിനോടൊകം മത്സരാത്ഥികളുടെ രെജിസ്റ്റഡ് ഈമെയിലില്‍ അയച്ചിട്ടുണ്ട് എന്ന് ബൈബിള്‍ അപ്പോസ്റ്റലേറ്റ് കോഓര്‍ഡിനേറ്റര്‍ ആന്റണി മാത്യു അറിയിച്ചു. രണ്ടാം റൗണ്ടിലെ മത്സരങ്ങളുടെ ഓരോ ആഴ്ചത്തേയും പഠന ഭാഗങ്ങള്‍ക്കായും  ബൈബിള്‍ ക്വിസിനെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അറിയുവാനും രൂപത ബൈബിള്‍ അപ്പോസ്റ്റലേറ്റ് വെബ്‌സൈറ്റ്  സന്ദര്‍ശിക്കുക . സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ ഫൈനല്‍ മത്സരം ഓഗസ്റ്റ് 29 തിന് നടക്കും. ആദ്യ റൗണ്ടിലെ അവസാന ആഴ്ചയിലെ മത്സരത്തിലെ പ്രഥമ സ്ഥാനം കരസ്ഥമാക്കിയവര്‍ ആരൊക്കെയെന്നറിയുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക  : http://smegbbiblekalotsavam.com/?page_id=595, ബൈബിള്‍ ക്വിസ്  സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് രൂപത ബൈബിള്‍ അപോസ്റ്റലേറ്റുമായി ബന്ധപ്പെടണമെന്ന് ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് പി ആര്‍ ഓ ,ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു .

 

ഷൈമോന്‍ തോട്ടുങ്കല്‍




കൂടുതല്‍വാര്‍ത്തകള്‍.