CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 55 Minutes 4 Seconds Ago
Breaking Now

യുകെ രാജകുടുംബത്തിന് ഒരു ഹൗസ്‌കീപ്പറെ വേണം; തുടക്ക ശമ്പളം 19,140 പൗണ്ട്; വിന്‍ഡ്‌സര്‍ കാസിലില്‍ താമസിച്ച് പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ സ്ഥിരം ജോലി

കൊട്ടാരത്തിന്റെ അകത്തളങ്ങള്‍ വൃത്തിയാക്കുകയാണ് ഉദ്യോഗാര്‍ത്ഥിയുടെ ജോലി

ബ്രിട്ടീഷ് രാജകുടുംബം ഒരു ഹൗസ്‌കീപ്പറെ തേടുന്നു. തെരഞ്ഞെടുക്കപ്പെട്ടാല്‍ 19,140 പൗണ്ട് തുടക്ക ശമ്പളമായി ലഭിക്കുന്ന ഈ തൊഴിലവസരത്തെ കുറിച്ച് രാജകുടുംബത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ദി റോയല്‍ ഹൗസ്‌ഹോള്‍ഡിലാണ് കുറിച്ചിരിക്കുന്നത്. ലെവല്‍ 2 അപ്രന്റീസ്ഷിപ്പ് ജോലിയാണ് തസ്തിക, തെരഞ്ഞെടുക്കപ്പെടുന്നവര്‍ വിന്‍ഡ്‌സര്‍ കാസിലില്‍ താമസിക്കേണ്ടിയും വരും!

ഓഹ് അതിനെന്താ ഈ ശമ്പളം തന്നാല്‍ സ്ഥിരമായി താമസിക്കാമെന്ന് ചിന്തിക്കാന്‍ വരട്ടെ. അപ്രന്റീസ്ഷിപ്പ് ആയതിനാല്‍ ആഴ്ചയില്‍ അഞ്ച് ദിവസമാണ് ജോലി. രാജകീയമായ ശമ്പളം തന്നെയാണ് ഇതിനായി ലഭിക്കുക, ഏകദേശം 18.5 ലക്ഷം രൂപ ഒരു അപ്രന്റീസിനെ സംബന്ധിച്ച് അത്ര ചെറുതല്ലല്ലോ. കൊട്ടാരത്തില്‍ താമസത്തിന് പുറമെ ഭക്ഷണവും, യാത്രാ ചെലവുകളും അധികമായി ലഭിക്കും. 

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥി ബക്കിംഗ്ഹാം പാലസ് മുതല്‍ മറ്റ് രാജകുടുംബ വസതികളിലും യാത്ര ചെയ്ത് ജോലി ചെയ്യണം. ഇംഗ്ലീഷിലും, കണക്കിലും യോഗ്യതയും നേടണം. എന്നാല്‍ ജോലിയില്‍ വിജകരമാകുകയും വിദ്യാഭ്യാസ യോഗ്യത കുറവാണെങ്കില്‍ പോലും ഇത് നേടാന്‍ കൊട്ടാരം പിന്തുണ നല്‍കുമെന്ന് പരസ്യം പറയുന്നു.

കൊട്ടാരത്തിന്റെ അകത്തളങ്ങള്‍ വൃത്തിയാക്കുകയാണ് ഉദ്യോഗാര്‍ത്ഥിയുടെ ജോലി. ഇതിനായി കൊട്ടാരത്തിലുള്ള ഹൗസ്‌കീപ്പിംഗ് പ്രൊഫഷണലുകള്‍ക്കൊപ്പം ചേരുമ്പോള്‍ വൃത്തിയാക്കല്‍, ഇന്റീരിയര്‍ പരിപാലിക്കല്‍, സാധനങ്ങള്‍ കൃത്യമാക്കി വെയ്ക്കല്‍ എന്നിവയാണ് ദൗത്യങ്ങള്‍, പോസ്റ്റ് പറയുന്നു. 13 മാസത്തെ പരിശീലന കാലയളവ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ രാജകുടുംബത്തിലെ സ്ഥിരം ജീവനക്കാരനായി മാറാം!




കൂടുതല്‍വാര്‍ത്തകള്‍.