CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 26 Minutes 17 Seconds Ago
Breaking Now

'പ്രധാനമന്ത്രിയാകാന്‍ ഞാനില്ല, ആവശ്യത്തിലേറെ പണിയുണ്ട്'; ബോറിസിന്റെ പിന്‍ഗാമിയാകുമെന്ന പ്രചരണങ്ങള്‍ തള്ളി ഋഷി സുനാക്; എന്‍എച്ച്എസിന് പിന്തുണയായി 3 ബില്ല്യണ്‍ പൗണ്ട് പാക്കേജ്; കാര്യങ്ങള്‍ ശരിപ്പെടുത്താന്‍ ടാക്‌സ് കൂട്ടേണ്ടി വരുമെന്ന് മുന്നറിയിപ്പും

ജനപ്രിയമായി ഉയര്‍ന്ന് നില്‍ക്കുന്നുവെങ്കിലും താന്‍ പ്രധാനമന്ത്രിയാകുമെന്ന വാര്‍ത്തകള്‍ തള്ളിയിരിക്കുകയാണ് ഋഷി

ഇന്ത്യന്‍ വംശജനായ ചാന്‍സലര്‍ ഋഷി സുനാകിന്റെ പ്രവര്‍ത്തനമികവ് അദ്ദേഹത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തില്‍ എത്തിക്കുമെന്നാണ് രാഷ്ട്രീയ രംഗത്ത് പ്രചരിക്കുന്ന സംസാരം. സുനാക് ഇതിനായി തന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള പ്രൊമോഷന്‍ പരിപാടികള്‍ നടത്തുന്നുവെന്ന് ടോറി പാര്‍ട്ടി എംപിമാരും അടക്കം പറയുന്നു. കൊവിഡില്‍ മുങ്ങിയ പോരാട്ടത്തില്‍ പ്രധാനമന്ത്രി ബോറിസിന്റെ വരെ തിളക്കം നഷ്ടമായപ്പോള്‍ പിടിച്ചുനിന്നതും, ജനകീയ നടപടികള്‍ പ്രഖ്യാപിച്ചതും സുനാകാണ്. ജനപ്രിയമായി ഉയര്‍ന്ന് നില്‍ക്കുന്നുവെങ്കിലും താന്‍ പ്രധാനമന്ത്രിയാകുമെന്ന വാര്‍ത്തകള്‍ തള്ളിയിരിക്കുകയാണ് ഋഷി സുനാക്. 

'നിങ്ങള്‍ തമാശ പറയുകയാകും. പ്രധാനമന്ത്രിമാര്‍ക്ക് എന്തൊക്കെ ചെയ്യേണ്ടി വരുമെന്ന് ഞാന്‍ കണ്ടിട്ടുണ്ട്. എനിക്ക് ഇപ്പോള്‍ തന്നെ ആവശ്യത്തിലേറെ പണിയുണ്ട്', ചാന്‍സലര്‍ വാര്‍ത്തകളോട് പ്രതികരിച്ചു. അതേസമയം രാജ്യം വൈറസിന്റെ ഷോക്ക് നേരിടുകയാണ് സുനാക് കൂട്ടിച്ചേര്‍ത്തു. കണക്ക് പുസ്തകങ്ങള്‍ സന്തുലിതമാക്കാന്‍ സ്പ്രിംഗ് മാസത്തോടെ ടാക്‌സുകള്‍ ഉയര്‍ത്തുമെന്ന സൂചനയും അദ്ദേഹം പങ്കുവെച്ചു. 

ഇതിന് പുറമെ ദീര്‍ഘകാല ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റില്‍ 100 ബില്ല്യണ്‍ പൗണ്ടിന്റെ പ്ലാനാണ് ചാന്‍സലര്‍ തയ്യാറാക്കുന്നത്. മഹാമാരിയുടെ ആഘാതത്തില്‍ നിന്നും മുക്തമാകുന്ന എന്‍എച്ച്എസിന് പിന്തുണയേകാന്‍ 3 ബില്ല്യണ്‍ പൗണ്ടിന്റെ പാക്കേജും നല്‍കും. ബ്രിട്ടന്‍ അനുഭവിക്കുന്ന സാമ്പത്തിക ഷോക്കില്‍ നിന്നും മോചനം നേടാനുള്ള വഴികള്‍ കണ്ടെത്തണം. ചെലവ് ചുരുക്കലും, ടാക്‌സ് ഉയര്‍ത്തലും തന്നെയാണ് ഇതിനുള്ള പോംവഴികള്‍. സമ്പദ് വ്യവസ്ഥ ബുദ്ധിമുട്ട് നേരിടുമ്പോള്‍ ഏത് സമയത്ത് നടപ്പാക്കണമെന്നത് മാത്രമാണ് ചോദ്യം, സുനാക് പറഞ്ഞു. 

ഡൗണിംഗ് സ്ട്രീറ്റിന്റെ കടമെടുക്കല്‍ 22.3 ബില്ല്യണ്‍ പൗണ്ടായാണ് കഴിഞ്ഞ മാസം ഉയര്‍ന്നത്. ഈ ചെലവുകള്‍ തിരിച്ചടയ്ക്കാന്‍ ടാക്‌സ്, ചെലവ് ചുരുക്കല്‍ എന്നിവ വഴി 40 ബില്ല്യണ്‍ പൗണ്ട് കണ്ടെത്തേണ്ടി വരുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസ് മുന്‍പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.