CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Minutes 3 Seconds Ago
Breaking Now

യുകെ 300 വര്‍ഷത്തിനിടെയുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; കൊവിഡ് ആഘാതം മറച്ചുവെയ്ക്കാതെ ഋഷി സുനാക്; വരുന്ന അഞ്ച് വര്‍ഷം ടാക്‌സ് വര്‍ദ്ധനവും, ചെലവുചുരുക്കലും; 2022 അവസാനം എത്താതെ സമ്പദ് വ്യവസ്ഥ ആരോഗ്യം വീണ്ടെടുക്കില്ല; തൊഴിലില്ലായ്മ 2.6 മില്ല്യണില്‍ തൊടും?

പ്രതിസന്ധിക്ക് മുന്‍പുള്ള അവസ്ഥയിലേക്ക് തിരിച്ചുപോകുന്നത് 2022 അവസാനം വരെ സാധ്യമാകില്ലെന്നാണ് ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിളിറ്റിയുടെ കണക്കുകൂട്ടല്‍

കൊവിഡ് മഹാമാരി യുകെയുടെ ശക്തമായ സാമ്പത്തിക സ്ഥിതിയെ പിടിച്ചുലച്ചെന്ന് വ്യക്തമാക്കി ചാന്‍സലര്‍ ഋഷി സുനാകിന്റെ സാമ്പത്തിക റിവ്യൂ. 46 ബില്ല്യണ്‍ പിരിച്ചെടുക്കാന്‍ ടാക്‌സ് വര്‍ദ്ധനവും, ചെലവ് ചുരുക്കലും തന്നെയാണ് രാജ്യത്തെ ജനങ്ങളെ കാത്തിരിക്കുന്നതെന്നും സുനാക് വെളിപ്പെടുത്തി. തൊഴിലുകളും, ബിസിനസ്സുകളും രക്ഷിക്കാന്‍ അവസാനവട്ട രക്ഷാപാക്കേജുകള്‍ പുറത്തുവിട്ടതിനൊപ്പമാണ് യഥാര്‍ത്ഥ അവസ്ഥയും അദ്ദേഹം വ്യക്തമാക്കുന്നത്. കൊറോണാവൈറസ് വാക്‌സിനുകള്‍ പുറത്തിറങ്ങുന്നതോടെ പ്രതിസന്ധി അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് കാര്യങ്ങള്‍. 

കൊറോണാവൈറസിന് ശേഷം സര്‍ക്കാരിന്റെ സാമ്പത്തിക ഭദ്രത തിരിച്ചുപിടിക്കാന്‍ 2025നകം 21 ബില്ല്യണ്‍ മുതല്‍ 46 ബില്ല്യണ്‍ വരെ കണ്ടെത്തണമെന്നാണ് ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിളിറ്റിയുടെ പ്രവചനം. തൊഴിലില്ലാത്തവരെ ജോലിക്ക് തിരികെയെത്തിക്കാന്‍ ബില്ല്യണുകള്‍ ഒഴുക്കുമെന്ന് ചാന്‍സലര്‍ പ്രഖ്യാപിച്ചു. കൂടാതെ ഇന്‍ഫ്രാസ്ട്രക്ചര്‍, എന്‍എച്ച്എസ്, ഡിഫന്‍സ് എന്നിവയിലും ചെലവഴിക്കല്‍ തുടരും. എന്നാല്‍ സമ്പദ് വ്യവസ്ഥ 11.3 ശതമാനത്തിലേക്ക് ചുരുങ്ങിയതോടെ 300 വര്‍ഷത്തിനിടെയുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് സുനാക് വ്യക്തമാക്കി. 

പ്രതിസന്ധിക്ക് മുന്‍പുള്ള അവസ്ഥയിലേക്ക് തിരിച്ചുപോകുന്നത് 2022 അവസാനം വരെ സാധ്യമാകില്ലെന്നാണ് ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിളിറ്റിയുടെ കണക്കുകൂട്ടല്‍. മഹാമാരി വരുത്തിവെച്ച മുറിവുകള്‍ മൂലം സമ്പദ് ഘടന 2025 ആകുന്നതോടെ മൂന്ന് മുതല്‍ ആറ് ശതമാനം വരെ ചുരുങ്ങാനും സാധ്യതയുണ്ട്. സര്‍ക്കാരിനെ സഹായിക്കാന്‍ ഇതോടെ ജനങ്ങള്‍ കൂടുതല്‍ തുക ചെലവഴിക്കേണ്ടി വരും. ഇന്‍കം ടാക്‌സില്‍ ഒരു ശതമാനം കൂട്ടിയാല്‍ 6 ബില്ല്യണ്‍ പൗണ്ടിലേക്കാണ് വരുമാനം ഉയരുക. ഇതോടെ ചെലവു ചുരുക്കലും, മറ്റ് ഉയര്‍ന്ന ടാക്‌സുകളും അടുത്ത വര്‍ഷങ്ങളില്‍ പ്രതീക്ഷിക്കാമെന്ന് ഉറപ്പായി. 

തൊഴിലില്ലായ്മ നിരക്ക് അടുത്ത വര്‍ഷം മധ്യത്തോടെ 7.5 ശതമാനത്തിലേക്ക് ഉയരുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ തൊഴില്‍ രഹിതരുടെ എണ്ണം 2.6 മില്ല്യണിലേക്ക് ഉയരും. 




കൂടുതല്‍വാര്‍ത്തകള്‍.