CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 31 Minutes 25 Seconds Ago
Breaking Now

ഫിസര്‍ വാക്‌സിന് അതിവേഗ അംഗീകാരം നല്‍കി യുകെ ഒരുങ്ങുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട വാക്‌സിനേഷന്; 50 എന്‍എച്ച്എസ് ഹോസ്പിറ്റലുകള്‍ വാക്‌സിന്‍ കേന്ദ്രങ്ങളാകും; അടുത്ത ആഴ്ച മുതല്‍ പരിപാടി തുടങ്ങും; ബെല്‍ജിയത്തിലെ ഫാക്ടറിയില്‍ നിന്ന് ശീതീകരിച്ച കണ്ടെയ്‌നറുകളില്‍ -70 ഡിഗ്രിയില്‍ സൂക്ഷിക്കുന്ന വാക്‌സിനുകള്‍ ബ്രിട്ടനിലെത്തും

ഓരോ വ്യക്തിക്കും രണ്ട് ഡോസ് വീതമാണ് വാക്‌സിന്‍ വേണ്ടിവരിക

ചരിത്രത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ദൗത്യവുമായി യുകെ. അതിലും വലിയ ലോജിസ്റ്റിക്കല്‍ ഓപ്പറേഷനും യുകെ അംഗീകരിച്ച ഫിസര്‍ കൊവിഡ് വാക്‌സിന്‍ സൂക്ഷിക്കാനും, ട്രാന്‍സ്‌പോര്‍ട്ട് ചെയ്യാനും വേണ്ടിവരും. ഫിസര്‍, ബയോഎന്‍ടെക് കൊവിഡ് വാക്‌സിന്‍ ബ്രിട്ടനില്‍ അടുത്ത ആഴ്ചയോടെ ജനങ്ങളിലേക്ക് എത്തിച്ചേരും. നിരവധി മില്ല്യണ്‍ ഫിസര്‍ ഡോസുകള്‍ ഈ വര്‍ഷം അവസാനത്തോടെ എത്തിച്ചേരുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 

ഓരോ വ്യക്തിക്കും രണ്ട് ഡോസ് വീതമാണ് വാക്‌സിന്‍ വേണ്ടിവരിക. വര്‍ഷാന്ത്യത്തോടെ മില്ല്യണ്‍ കണക്കിന് ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കും. എന്നാല്‍ അടുത്ത ആഴ്ച മുതല്‍ ഫ്രണ്ട്‌ലൈന്‍ എന്‍എച്ച്എസ്, കെയര്‍ സ്റ്റാഫിനും, ക്ലിനിക്കലായി രോഗസാധ്യത കൂടുതല്‍ ഉള്ളവര്‍ക്കും, കെയര്‍ ഹോം അന്തേവാസികള്‍ക്കും, പ്രായമായവര്‍ക്കും വാക്‌സിന്‍ എത്തിക്കാനുള്ള ദൗത്യമാണ് ബ്രിട്ടന് മുന്നിലുള്ളത്. രാജ്യത്തെ മറ്റ് ഭാഗങ്ങളിലേക്ക് വാക്‌സിന്‍ അടുത്ത വര്‍ഷത്തോടെയാണ് പൂര്‍ണ്ണമായി വിതരണം തുടങ്ങുക. 

ബെല്‍ജിയത്തിലെ പര്‍സിലുള്ള ഫിസര്‍ ഫാക്ടറിയില്‍ നിന്നാണ് ഉടന്‍ സ്യൂട്ട്‌കെയ്‌സ് വലുപ്പത്തിലുള്ള സ്‌പെഷ്യലിസ്റ്റ് കണ്ടെയ്‌നറുകളില്‍ വാക്‌സിന്‍ പുറത്തിറങ്ങുക. -70 സെല്‍ഷ്യസില്‍, അള്‍ട്രാ-ലോ താപനിലയില്‍ വാക്‌സിന്‍ സൂക്ഷിക്കണമെന്നതിനാല്‍ ഡ്രൈ ഐസിലാണ് പാക്ക് ചെയ്യുക. കെയര്‍ ഹോം അന്തേവാസികള്‍ക്കും, സ്റ്റാഫിനും ആദ്യം വാക്‌സിനേഷന്‍ നല്‍കണമെന്നാണ് ജോയിന്റ് കമ്മിറ്റി ഓണ്‍ വാക്‌സിനേഷന്‍ & ഇമ്മ്യൂണൈസേഷന്‍ മന്ത്രിമാരെ ഉപദേശിക്കുന്നത്. 

എന്നാല്‍ ലോജിസ്റ്റിക് ബുദ്ധിമുട്ടുകള്‍ വാക്‌സിനേഷന്‍ പ്രോഗ്രാമിന് മുന്നിലുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഓരോ തവണയും നീക്കാന്‍ കഴിയുന്ന ഡോസുകളുടെ എണ്ണത്തില്‍ മെഡിസിന്‍സ് & ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സി പരിധിയും നിശ്ചയിച്ചിട്ടുണ്ട്. ഓരോ പാക്ക് ഡോസിലും 975 എണ്ണം വീതമാണ് ഉണ്ടാവുക. പാഴാകില്ലെന്ന് ഉറപ്പുള്ളപ്പോള്‍ മാത്രമാണ് ഇവ വിഭജിക്കാന്‍ സാധിക്കുക. അതുകൊണ്ട് തന്നെ വാക്‌സിന്റെ ആദ്യ ബാച്ചുകള്‍ 50 ആശുപത്രി ഹബ്ബുകളിലേക്കാണ് ശേഖരിക്കാനായി എത്തിക്കുക. 

പ്രാഥമിക ഡോസുകള്‍ കെയര്‍ ഹോമിലും, എന്‍എച്ച്എസ് ജീവനക്കാര്‍ക്കും നല്‍കും. ഒപ്പം ഹോസ്പിറ്റല്‍ അപ്പോയിന്റ്‌മെന്റിന് എത്തുന്ന പ്രായമായ രോഗികള്‍ക്കും വാക്‌സിന്‍ ലഭിക്കും. പുതുവര്‍ഷത്തില്‍ കൂടുതല്‍ ഡോസുകള്‍ ലഭിക്കുന്ന മുറയ്ക്ക് ജിപി പ്രാക്ടീസുകള്‍ ലോക്കല്‍ വാക്‌സിനേഷന്‍ സെന്ററുകളായി മാറും. ലെറ്റര്‍ വഴിയോ, ടെക്‌സ്റ്റ് മെസേജിലൂടെയോ ആണ് രോഗികളെ ക്ഷണിക്കുക. സെന്ററുകളില്‍ നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, പാരാമെഡിക്കുകള്‍, അധിക പരീശിലനം നല്‍കിയ ഫാര്‍മസിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, ഡെന്റല്‍ തെറാപ്പിസ്റ്റ് പോലുള്ള മറ്റ് ഹെല്‍ത്ത്‌കെയര്‍ ജീവനക്കാര്‍ എന്നിവരെയും നിയോഗിക്കും. 




കൂടുതല്‍വാര്‍ത്തകള്‍.