CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 52 Minutes 58 Seconds Ago
Breaking Now

അതിക്രമങ്ങളെ പിന്തുണയ്ക്കുന്ന ഓരോ ഇന്ത്യക്കാരും രാജ്യദ്രോഹികള്‍ ; കങ്കണ

കര്‍ഷക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം  തുടരുന്ന കര്‍ഷകസംഘടനാപ്രതിനിധികള്‍ ചൊങ്കോട്ടയ്ക്ക് മുകളില്‍  പതാക ഉയര്‍ത്തിയതിനെതിരെ വിമര്‍ശനവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത് 

കര്‍ഷകരെ തീവ്രവാദികളെന്ന് വിളിച്ചതിന് തന്നെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കാനാവില്ലെന്ന് പലരും പറഞ്ഞെന്നും എന്നാല്‍  ഇപ്പോള്‍ കര്‍ഷകര്‍ ചെയ്യുന്ന അതിക്രമങ്ങളെ പിന്തുണയ്ക്കുന്നവരും രാജ്യദ്രേഹികളാണെന്നും കങ്കണ ട്വിറ്ററില്‍ കുറിച്ചു.

ഞാന്‍  കര്‍ഷകരെ തീവ്രവാദികളെന്ന് വിളിച്ചെന്ന് പറഞ്ഞ് ആറ് ബ്രാന്‍ഡുകളാണ്  കരാര്‍ പിന്‍വലിച്ചത്. കര്‍ഷകരെ തീവ്രവാദി എന്ന് വിളിച്ചവരെ ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ സാധിക്കില്ലെന്നായിരുന്നു അവരുടെ വാദം.

ഇപ്പോള്‍ നടക്കുന്ന അതിക്രമങ്ങളെ പിന്തുണയ്ക്കുന്ന ഓരോ ഇന്ത്യക്കാരും രാജ്യദ്രോഹികളാണെന്നാണ് എനിക്ക് പറയാനുള്ളത്, അവര്‍ കുറിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.