CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Minutes 38 Seconds Ago
Breaking Now

ദുല്‍ഖറിന്റെ സിനിമയുടെ ലൊക്കേഷനില്‍ വെച്ച് മമ്മൂട്ടിയുടെ 'ഭീഷ്മ പര്‍വ്വം'ത്തില്‍ അഭിനയിക്കാമെന്ന തീരുമാനമെടുത്തു: ഷൈന്‍ ടോം ചാക്കോ

ബിലാലിന് മുമ്പ് അമല്‍ നീരദും മമ്മൂട്ടിയും കൈകോര്‍ക്കുന്ന 'ഭീഷ്മ പര്‍വ്വം' അണിയറയില്‍ ഒരുങ്ങുകയാണ്. ഒരു പ്രധാന വേഷത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയും അഭിനയിക്കുന്നുണ്ട്.

ഇപ്പോഴിതാ ഈ സിനിമയില്‍ അഭിനയിക്കണമെന്ന തീരുമാനമെടുത്തത് ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന അടി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണെന്ന് നടന്‍ പറയുന്നു.

ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന 'അടി'യുടെ ലൊക്കേഷന്‍ വെച്ചാണ് അമല്‍ നീരദ് ഭീഷ്മ പര്‍വത്തിന്റെ കഥ പറയുന്നത്. കുറേക്കാലമായ തന്റെ ആഗ്രഹമായിരുന്നു അമലിനൊപ്പം ഒരു സിനിമ ചെയ്യുക എന്നതെന്നും അതിനാല്‍ തന്നെ പെട്ടെന്ന് തന്നെ ചിത്രത്തില്‍ അഭിനയിക്കാമെന്ന് ഉറപ്പിച്ചുവെന്നും ഷൈന്‍ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.